മൂന്നു പതിറ്റാണ്ടിനുശേഷം അതിരമ്പുഴയില്‍ ബോട്ടത്തെി

ഏറ്റുമാനൂര്‍: 37 വര്‍ഷത്തെ നീണ്ട ഇടവേളക്കുശേഷം അതിരമ്പുഴ ചന്തക്കടവില്‍ ബോട്ട് അടുത്തു. ജില്ലാ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കനാല്‍ യാത്ര ആസ്വാദ്യകരമാക്കുന്നതിന്‍െറ ഭാഗമായി അതിരമ്പുഴയിലത്തെിയ നൗകയെ നാട്ടുകാര്‍ സന്തോഷത്തോടെയാണ് എതിരേറ്റത്. ടൂറിസവുമായി ബന്ധപ്പെടുത്തി പെണ്ണാര്‍ തോട്ടിലൂടെ ബോട്ട് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉള്ളതാണ്. ഇതിനിടെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കലക്ടറും പുതിയ സംരംഭത്തിന് മുന്‍കൈയെടുത്തത്. ടൂറിസം മാപ്പില്‍ അതിരമ്പുഴ കനാല്‍ എന്ന പേരിലുള്ള പെണ്ണാര്‍ തോട്ടിലൂടെയുള്ള യാത്ര രാവിലെ 9.30ന് അതിരമ്പുഴ ചന്തക്കടവില്‍നിന്ന് ആരംഭിക്കും. മാന്നാനം, മണിയാപറമ്പ്, കുമരകം വഴി കറങ്ങി കായല്‍ സൗന്ദര്യവും ആസ്വദിച്ച് വൈകീട്ട് 5.30ന് ബോട്ട് തിരികെയത്തെും. 15 പേര്‍ക്ക് കയറാവുന്ന ബോട്ടാണ് ഇപ്പോള്‍ സര്‍വിസ് ആരംഭിച്ചിരിക്കുന്നത്. മാന്നാനം വരെയുള്ള ഒന്നര കി.മീ. ദൂരം തോട് പായലും ചളിയും നിറഞ്ഞ് കിടക്കുകയായിരുന്നു. വ്യാപാരികളും നാട്ടുകാരും സംഘടിച്ചാണ് ബോട്ട് സര്‍വിസിനായി കനാല്‍ വൃത്തിയാക്കിയത്. പെണ്ണാര്‍ തോടിന് കുറുകെ പാലം പണിതതും തോട് ചളിയും പായലും ഏറിയതുമാണ് ബോട്ട് സര്‍വിസ് നിലക്കാന്‍ കാരണമായത്. വലിയ ബോട്ടുകള്‍ എത്തിയില്ളെങ്കിലും ടൂറിസവുമായി ബന്ധപ്പെടുത്തി കൂടുതല്‍ ചെറുബോട്ടുകള്‍ ഇനി മുതല്‍ അതിരമ്പുഴയില്‍ എത്തുമെന്ന് സംഘാടകര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.