ദമ്പതികളെ ആക്രമിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

അടിമാലി: മോഷണത്തിനിടെ ദമ്പതികളെ ആക്രമിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഇരുമ്പുപാലം പടിക്കപ്പ് പാലക്കാത്തടത്തില്‍ സാബുവാണ് (ഈട്ടിസാബു -43) പിടിയിലായത്. ഇയാളുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കമ്പിളിക്കണ്ടത്ത് ഓലിക്കല്‍ രവിയുടെ വീട്ടിലാണ് സംഭവം. രവിയുടെ വീടിന്‍െറ ജനലഴി മുറിച്ചാണ് സാബു അകത്തുകടന്നത്. വാതില്‍ തുറക്കുന്ന ശബ്ദം കേട്ട രവിയുടെ ഭാര്യ ജയശ്രീ പുറത്തേക്കിറങ്ങിയപ്പോള്‍ സാബു ഇവരുടെ മാല പൊട്ടിച്ചെടുത്തു. ജയശ്രീ നിലവിളിക്കുകയും സാബുവിനെ കടന്നുപിടിക്കുകയും ചെയ്തു. നിലവിളി കേട്ടത്തെിയ രവി സാബുവിനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തുകയായിരുന്നു. ബഹളം കേട്ട് പുറത്തത്തെിയ ഇവരുടെ മകള്‍ ശ്രീജക്ക് നേരെയും കത്തിവീശിയെങ്കിലും മുറിയില്‍ കയറി വാതിലടച്ചതിനാല്‍ പരിക്കേറ്റില്ല. ഇതിനിടെ പൊട്ടിച്ചെടുത്ത മാല ദമ്പതികള്‍ സാബുവില്‍നിന്ന് ബലപ്രയോഗത്തിലൂടെ വാങ്ങിയിരുന്നു. ബഹളം കേട്ട് നാട്ടുകാരത്തെിപ്പോഴേക്കും സാബു ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ പ്രദേശം മുഴുവന്‍ പരിശോധിച്ചെങ്കിലും സാബുവിനെ കണ്ടത്തൊനായില്ല. രാവിലെ അഞ്ചിന് എറണാകുളത്തേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ അഞ്ചാംമൈലില്‍നിന്ന് കയറിയ സാബുവിനെ അപരിചിതനായതിനാല്‍ യാത്രക്കാരായ നാട്ടുകാരും ബസ് ജീവനക്കാരും ചോദ്യംചെയ്തു. ഇവര്‍ക്ക് നേരെ കത്തി വീശിയെങ്കിലും എല്ലാവരും ചേര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സാബുവിനെ പൊലീസിന് ¥ൈകമാറി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സാബു അടുത്തിടെ അടിമാലി സര്‍ക്ക്ള്‍ സ്റ്റേഷന്‍ പരിധിയില്‍ എട്ടു മോഷണങ്ങളാണ് നടത്തിയത്. തടികൊണ്ട് നിര്‍മിച്ച ജനലഴിയുള്ള വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. കത്തി ഉപയോഗിച്ച് അഴി മുറിച്ചുമാറ്റി അകത്ത് കടന്നായിരുന്നു മോഷണം. മോഷണത്തിന് മുമ്പ് രക്ഷപ്പെടുന്നതിനായി വീടുകളിലെ വാതില്‍ തുറന്നിടുകയും ചെയ്യും. ശല്യാംപാറയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും റാഡോ വാച്ചും കവര്‍ന്നതും കൊന്നത്തടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതും സാബുവാണെന്ന് അടിമാലി സി.ഐ സജി മാര്‍ക്കോസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മാത്രം സാബുവിനെതിരെ 13 കേസുകളുണ്ട്. സംസ്ഥാനത്തിന് വിവിധഭാഗങ്ങളില്‍ 50ലേറെ കേസുകളില്‍ പ്രതിയായ സാബു ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സി.ഐക്ക് പുറമെ വെള്ളത്തൂവല്‍ എസ്.ഐ രാജു മാധവന്‍, എ.എസ്.ഐമാരായ അബ്ദുല്‍ കനി, സി.വി. ഉലഹന്നാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി.ആര്‍. സന്തോഷ്, സജു എം. പോള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.