അപ്രോച്ച് റോഡ് ഇടിഞ്ഞതിന് താല്‍ക്കാലിക പരിഹാരം

കോട്ടയം: നാഗമ്പടത്തെ മേല്‍പാലം നിര്‍മിക്കുന്നതിന് സമീപം എം.സി റോഡ് ഇടിഞ്ഞുണ്ടായ അപകട ഭീഷണിക്ക് താല്‍ക്കാലിക പരിഹാരം. തിങ്കളാഴ്ചത്തെ പരിശ്രമത്തിനൊടുവില്‍ മണ്ണിടിഞ്ഞ ഭാഗത്ത് പാറപ്പൊടിനിറച്ച ചാക്കുകള്‍ അടുക്കിയും ഇരുമ്പുപാളികള്‍ കൂടുതല്‍ സ്ഥാപിച്ചുമാണ് അപകട ഭീഷണി ഒഴിവാക്കിയത്. കഴിഞ്ഞദിവസം പെയ്തമഴയാണ് മണ്ണിടിച്ചിലുണ്ടാകാന്‍ കാരണം. മേല്‍പാലത്തിന് സമീപത്തെ അപ്രോച്ച് റോഡ് ഇടിഞ്ഞസംഭവത്തില്‍ ആശങ്കപ്പെടേണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചിലിനത്തെുടര്‍ന്ന് ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നുവരിയുള്ള പുതിയപാലം നിര്‍മിക്കുന്നതിന്‍െറ പൈലിങ് അവസാനിച്ചു. ഇനി പൈല്‍ കാപ്പിങ് മാത്രമാണുള്ളത്. ഇത് റോഡിന്‍െറ ബലക്ഷയത്തെ ബാധിക്കില്ളെന്നാണ് അധികൃതരുടെ വിശദീകരണം. മണ്ണിടിച്ചിലിനത്തെുടര്‍ന്ന് ബേക്കര്‍ ജങ്ഷന്‍ മുതല്‍ കുമാരനല്ലൂര്‍ വരെ ഗതാഗതതടസ്സം രൂക്ഷമായിരുന്നു. പൊലീസിന്‍െറ സേവനം ഉപയോഗപ്പെടുത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ചവിട്ടുവരി, സംക്രാന്തി എന്നിവിടങ്ങളിലെ കലുങ്കുനിര്‍മാണവും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടി. വാഹനങ്ങളുടെ നീണ്ട ക്യൂവാണ് എം.സി റോഡില്‍ ദൃശ്യമായത്. അപകടഭീഷണി ഒഴിവായെന്ന് അധികൃതര്‍ പറയുമ്പോഴും ജനം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. രണ്ടുമാസംമുമ്പ് സംരക്ഷണഭിത്തി ഇടിഞ്ഞവേളയില്‍ റെയില്‍വേ അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നില്ല. നാട്ടുകാരുടെ പരാതിയത്തെുടര്‍ന്ന് ഇരുമ്പുതൂണുകള്‍ ഇടിഞ്ഞഭാഗത്തോട് ചേര്‍ന്ന് സ്ഥാപിക്കുകയായിരുന്നു. കനത്തമഴയില്‍ കുതിര്‍ന്ന മണ്ണ് താഴേക്ക് പതിക്കുകയായിരുന്നു. മുന്‍കരുതലും ആവശ്യമായ സുരക്ഷയും ഒരുക്കി ജോലികള്‍ നടത്താറുള്ള റെയില്‍വേ അതൊന്നും പാലിക്കാതെ നടത്തുന്ന ജോലികളാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിനപ്പുറത്തെ അപ്രോച്ച്റോഡിലും അപകടകരമാംവിധം വിള്ളല്‍ വീണിട്ടുണ്ട്. ഇതിന് പരിഹാരം കണ്ടത്തൊല്‍ അധികൃതര്‍ തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.