ഓട്ടം വിളിച്ച് ഡ്രൈവറില്‍നിന്ന് തന്ത്രത്തില്‍ പണം തട്ടി

കാഞ്ഞിരപ്പള്ളി: പിക്അപ് ഓട്ടോ ദീര്‍ഘദൂര ഓട്ടം വിളിച്ച് ഡ്രൈവറില്‍നിന്ന് തന്ത്രത്തില്‍ പണം തട്ടിയെടുത്തു. വില്ലണി വെണ്ണിലത്ത് ഇസ്മയിലിന്‍െറ പക്കല്‍നിന്നാണ് 2000 രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവല കേന്ദ്രീകരിച്ചാണ് ഇസ്മായില്‍ പിക്അപ് ഓടിക്കുന്നത്. ഉച്ചയോടെ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടയാള്‍ താന്‍ ആനക്കലിലുള്ള ഷെഫീക്കാണെന്നും എറണാകുളം വൈറ്റിലക്ക് വാഹനങ്ങളുടെ പാര്‍ട്സുമായി ഓട്ടം പോകാന്‍ തയാറാണോയെന്നും വിവരം തിരക്കി. ഓട്ടം പോകാന്‍ തയാറാണെന്ന് അറിയിച്ചതോടെ കൂലിയും പറഞ്ഞു. 10 മിനിറ്റിനുള്ളില്‍ വിവരം പറയാമെന്നറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. അല്‍പസമയത്തിനുശേഷം വീണ്ടും വിളിച്ച് കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തിനു സമീപമുള്ള ചേപ്പുംപാറയില്‍ വാഹനവുമായി എത്താന്‍ ആവശ്യപ്പെട്ടു. അല്‍പസമയത്തിന് ശേഷം വീണ്ടും ഫോണില്‍ വിളിച്ച് വാഹനം എവിടെയത്തെിയെന്ന് അന്വേഷിച്ചു. ഇതിന് മറുപടി പറഞ്ഞതോടെ നിങ്ങുടെ പക്കല്‍ 2000 രൂപ എടുക്കാനുണ്ടോ എന്നന്വേഷിച്ചു. സാധാരണ ഗതിയില്‍ ഓട്ടം പോകുമ്പോള്‍ യാത്രക്കാരന്‍ ആവശ്യപ്പെടുന്ന പണം കൊടുക്കാറുള്ളതിനാല്‍ സംശയം കൂടാതെ പണം ഉണ്ടെന്ന് മറുപടിയും നല്‍കി. എന്നാല്‍, 2000 രൂപ പുത്തനങ്ങാടിയിലെ ലോട്ടറിക്കടയില്‍ നല്‍കിയ ശേഷം ഉടന്‍ ചേപ്പുംപാറയില്‍ എത്താനും നിര്‍ദേശിച്ചു. അല്‍പസമയത്തിനുശേഷം കുന്നുംഭാഗത്ത് ഓട്ടോ എത്തിയപ്പോള്‍ വീണ്ടും ഫോണില്‍ വിളിച്ച് വാഹനം എവിടെയത്തെി എന്നന്വേഷിച്ചു. കുന്നുംഭാഗത്ത് എത്തിയെന്ന് മറുപടി നല്‍കിയതോടെ വാഹനം അവിടെ നിര്‍ത്താനും താന്‍ ഉടന്‍ അവിടെ എത്താമെന്നും പറഞ്ഞു. അരമണിക്കൂറിന് ശേഷവും ആളെ കാണാതെ വന്നതോടെ താന്‍ കൊടുത്ത പണം ലോട്ടറിക്കടയില്‍നിന്നും തിരികെ വാങ്ങുന്നതിന് എത്തിയപ്പോഴാണ് ഇവിടെനിന്നും യുവാവ് പണവും വാങ്ങിപ്പോയ വിവരം പറയുന്നത്. തുടര്‍ന്ന് തന്‍െറ ഫോണില്‍ വിളിച്ച നമ്പറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിക്കുന്നത്. തന്‍െറ പണം നഷ്ടമായ സംഭവം സംബന്ധിച്ച് ഇസ്മായില്‍ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.