കോട്ടയം: മീനച്ചിലാറിന്‍െറ കുത്തൊഴുക്കില്‍ താഴ്ന്ന ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡിലെ ചേരിക്കല്‍ഭാഗത്തെ അപകടമേഖലയില്‍ മുള ഉപയോഗിച്ച് സംരക്ഷണവേലി തീര്‍ത്തു. കിളിരൂര്‍ ഏഷ്യന്‍ ഡെക്കറേഷന്‍ ഉടമ കാരുവള്ളിത്തറ സുരേഷ് സ്വന്തം ചെലവില്‍ 200 മീറ്ററോളം സംരക്ഷണവേലി തീര്‍ക്കുകയായിരുന്നു. ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡിലെ അപകടമേഖലയെക്കുറിച്ച് ചൊവ്വാഴ്ച ‘മാധ്യമം’നല്‍കിയ വാര്‍ത്തയത്തെുടര്‍ന്ന് കുമരകം പൊലീസിന്‍െറ അനുമതി വാങ്ങിയാണ് വേറിട്ട താല്‍ക്കാലിക നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആറ്റുതീരത്തെ കാടുവെട്ടിത്തെളിച്ച് ആരംഭിച്ച വേലികെട്ടിതിരിക്കല്‍ ഏറെ വൈകിയാണ് അവസാനിച്ചത്. ഡെക്കേഷന്‍ സ്ഥാപനത്തിന്‍െറ ഉടമ സുരേഷിന്‍െറ നേതൃത്വത്തില്‍ തൊഴിലാളികളായ ഷാജി, സതീഷ്, നിഥിന്‍ എന്നിവരടക്കം 15ഓളം തൊഴിലാളികള്‍ സേവനത്തിന് മുന്നിട്ടിറങ്ങി. മുള സ്ഥാപിച്ച 200 മീറ്ററോളം ഭാഗത്തെ റോഡരികില്‍ വിവിധതരം ചെടികള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതിന് അടുത്തദിവസം മുന്നിട്ടിറങ്ങുമെന്ന് സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനൊപ്പം മുന്നറിയിപ്പ്ബോര്‍ഡും സ്ഥാപിക്കും. മീനച്ചിലാര്‍ വളഞ്ഞത്തെുന്ന പ്രദേശമായ ചേരിക്കലില്‍ തീരമിടിഞ്ഞ് സംരക്ഷണഭിത്തിക്ക് ബലക്ഷയം നേരിട്ടതോടെ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍, തിരുവാര്‍പ്പ് പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതിനല്‍കിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ വേലിതിരിച്ച് സംരക്ഷണമൊരുക്കിയ പ്രവര്‍ത്തനത്തില്‍ സമീപവാസികളായ നാട്ടുകാര്‍ ആഹ്ളാദത്തിലാണ്. വീതികുറഞ്ഞ റോഡിലൂടെ സ്വകാര്യബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ചാഞ്ഞും ചരിഞ്ഞുമാണ് യാത്ര. രണ്ട് വാഹനങ്ങള്‍ ഒരുമിച്ചത്തെിയാല്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാത്ത പ്രദേശത്തെ ആറ്റുതീരത്ത് ചെറുതും വലുതുമായ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. കിളിരൂര്‍ ഗവ.യു.പി.എസ്, ഗവ.ഐ.ടി.എ, കാഞ്ഞിരം എസ്്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി, തിരുവാര്‍പ്പ് ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കും ഇല്ലിക്കല്‍-തിരുവാര്‍പ്പ് റൂട്ടില്‍ 15ഓളം സ്വകാര്യബസുകളും ഒരു കെ.എസ്.ആര്‍.ടി.സി ബസ് യാത്രികര്‍ക്കും സംരക്ഷണവേലി താല്‍ക്കാലിക ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.