കോട്ടയം: മാങ്ങാനം റബര്‍ബോര്‍ഡ് മോഡല്‍ ടി.എസ്.ആര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്. തൊഴിലാളികളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഫാക്ടറി ഉപരോധിച്ചതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഉത്തരവ് മരവിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് തൊഴിലാളികള്‍ ജോലിക്ക് എത്തിയപ്പോഴാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. റബര്‍ബോര്‍ഡിന് കീഴിലുള്ള ഫാക്ടറിയില്‍ 15വര്‍ഷത്തിലധികമായി സ്ഥിരംജോലിചെയ്യുന്ന 44 തൊഴിലാളികള്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. റബര്‍ വിലയിടിവിനത്തെുടര്‍ന്ന് നഷ്ടത്തിലായ ഫാക്ടറിക്ക് മൂലധനമില്ലാത്തതും അസംസ്കൃതവസ്തുക്കളുടെ അഭാവവും പ്രതിസന്ധി സൃഷ്ടിച്ചതിനാല്‍ നവംബര്‍ 27 മുതല്‍ തൊഴിലാളികള്‍ ജോലിക്ക് ഹാജരാകേണ്ടതില്ളെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. സൂപ്പര്‍വൈസര്‍, ഫോര്‍മാന്‍ തുടങ്ങിയ തസ്തികയില്‍ ജോലിയെടുക്കുന്നവര്‍ക്ക് ബാധകമല്ലാത്ത നോട്ടീസ് അംഗീകരിക്കില്ളെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഫാക്ടറിയുടെ ഓഫിസിലുള്ളവരെ ഉപരോധിച്ചു. സംഭവത്തത്തെുടര്‍ന്ന് ഈസ്റ്റ് പൊലീസും സ്ഥലത്തത്തെി. മീനച്ചില്‍, പമ്പാ റബേഴ്സ് തുടങ്ങിയ ഫാക്ടറിയിലേക്ക് പ്രവര്‍ത്തന മൂലധനം വകമാറ്റിയതാണ് പ്രശ്നമെന്ന് തൊഴിലാളികള്‍ ആരോപിച്ചു. റബര്‍ ബോര്‍ഡിന് പങ്കാളിത്തമുള്ള ഇത്തരം ഫാക്ടറികള്‍ പലതും പൂട്ടിയതോടെ പണം തിരികെക്കിട്ടാനുള്ള സാധ്യതയും മങ്ങി. ഇതിനൊപ്പം കേന്ദ്രസര്‍ക്കാറിന്‍െറ റബര്‍ ഇറക്കുമതി നയവും ഇരുട്ടടിയാണ്. അസംസ്കൃതവസ്തുക്കള്‍ വാങ്ങാന്‍ ചെലവഴിച്ചതിനേക്കാള്‍ കുറഞ്ഞ തുകക്ക് ഫാക്ടറിയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചതിനാല്‍ കനത്ത നഷ്ടമുണ്ടായെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. 2001ല്‍ ആരംഭിച്ച ഫാക്ടറിയില്‍ 340 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് നാലുവരെ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കാണ് അപ്രതീക്ഷിതമായി നോട്ടീസ് ലഭിച്ചത്. രാവിലെ എട്ട് മുതല്‍ ഉച്ചവരെ തീര്‍ത്ത പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ ചര്‍ച്ചക്ക് തയാറാവുകയായിരുന്നു. കോട്ടയം താലൂക്ക് റബര്‍ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ടി.എസ്.ആര്‍ യൂനിറ്റ് കണ്‍വീനര്‍ പി.ടി. ബിജു, പ്രതിനിധികളായ പി.ടി. മനു, സനല്‍ തങ്കപ്പന്‍, കെ. എബ്രഹാം എന്നിവരും റബര്‍ബോര്‍ഡ് പി ആന്‍ഡ് പി.ഡി ഡയറക്ടര്‍ എന്‍. രാജഗോപാല്‍, ജോയന്‍റ് ഡയറക്ടര്‍ ഉണ്ണികൃഷ്ണപ്പണിക്കര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഉത്തരവ് മരവിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.