വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പണം നഷ്ടപ്പെട്ടവര്‍ വീട് കൈയേറി താമസം തുടങ്ങി

കോട്ടയം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി കബളിപ്പിക്കല്‍ നടത്തിയയാളിന്‍െറ വീട് കൈയേറി പണം നഷ്ടപ്പെട്ടവര്‍ താമസം തുടങ്ങി. ആര്‍പ്പൂക്കര കിഴക്കത്തേറയില്‍ സത്യന്‍െറ വീട്ടിലാണ് തട്ടിപ്പിന് ഇരയായവര്‍ താമസം തുടങ്ങിയത്. ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് ഇള്‍ക്കെതിരെ കേസെടുത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള 15പേരില്‍നിന്നായി 40 ലക്ഷം രൂപയോളം ഇയാള്‍ തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ച പരാതി. ദിവസങ്ങള്‍ക്കുമുമ്പ് പാമ്പാടി സ്റ്റേഷനില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സത്യനത്തെി സ്ഥലം വിറ്റ് പണം ഉടന്‍ നല്‍കാമെന്ന് പരാതിക്കാര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായവരില്‍ ചിലര്‍ തിങ്കളാഴ്ച വൈകീട്ട് ഇയാളുടെ വീട്ടിലത്തെിയപ്പോള്‍ മുങ്ങിയതിനെ തുടര്‍ന്നാണ് വീട് കൈയേറി താമസം തുടങ്ങിയത്. കുടുംബസമേതം ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഗാന്ധിനഗര്‍ എസ്.ഐ എം.ജെ. അരുണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.