രാത്രി ജലസംഭരണിയുടെ മുകളില്‍ കയറിയ യുവാവ് പരിഭ്രാന്തി പരത്തി

കോട്ടയം: രാത്രി ജലസംഭരണിയുടെ മുകളില്‍ കയറിയ യുവാവ് ഇറങ്ങിയില്ല. ആത്മഹത്യക്കാണെന്ന കരുതി നാട്ടുകാര്‍ പരിഭ്രാന്തിയിലായി. കുമ്മനം കൊട്ടാരപറമ്പില്‍ ശരത്താണ്് (വിശാല്‍-22) തിങ്കളാഴ്ച രാത്രി 10ന് താഴത്തങ്ങാടി തളികോട്ട ക്ഷേത്രത്തിനു സമീപത്തെ വാട്ടര്‍ അതോറിറ്റിയുടെ 30 അടി ഉയരമുള്ള ജലസംഭരണിയുടെ മുകളില്‍ കയറിയത്. നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ഇറങ്ങാന്‍ കൂട്ടാക്കാതെ ഇയാള്‍ ടാങ്കിന് മുകളില്‍ കിടന്നു. ഫയര്‍ഫോഴ്സത്തെി ഇയാളെ താഴെ ഇറക്കിയതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വെസ്റ്റ് പൊലീസത്തെി മേല്‍നടപടി സ്വീകരിച്ചു. സംഭവത്തെ തുടര്‍ന്ന് വന്‍ജനക്കൂട്ടമാണ് സ്ഥലത്തത്തെിയത്. കാറ്ററിങ് ജീവനക്കാരനാണ് ശരത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.