കോട്ടയം: ജീവന്‍ പൊലിയുന്ന അപകട പരമ്പര ഉണ്ടായിട്ടും ‘അറുപറ’യില്‍ സംരക്ഷണഭിത്തിയില്ല. തിങ്കളാഴ്ച കാറില്‍ സഞ്ചരിച്ച വൃദ്ധദമ്പതികളുടെ ജീവന്‍ പൊലിഞ്ഞത് നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു. സംരക്ഷണഭിത്തി നിര്‍മാണം വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയ ചേരിതിരിവാണെന്ന ആക്ഷേപമുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന കോട്ടയം-കുമരകം പാതയോട് ചേര്‍ന്ന് മീനച്ചിലാറിന്‍െറ കൈവരിയായ അറുപുറ തോട്ടില്‍ സംരക്ഷണഭിത്തി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അപകടമുനമ്പായ അറുപറയില്‍ ഒരുവര്‍ഷംമുമ്പ് കാര്‍ വെള്ളത്തില്‍വീണ് ചെങ്ങളം പഴുവത്ര തങ്കച്ചന്‍ ഇതേസ്ഥലത്ത് മരിച്ചിരുന്നു. നാലുമാസംമുമ്പ് പ്രദേശവാസിയുടെ ഒമ്നി വെള്ളത്തിലേക്ക് വീണെങ്കിലും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇതത്തേുടര്‍ന്ന് പ്രതിഷേധമുയര്‍ത്തിയ നാട്ടുകാര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ‘വീപ്പ’ വെച്ച് സുരക്ഷയൊരുക്കുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് സ്ഥലത്തത്തെി 120 മീറ്റര്‍ ദൂരത്തില്‍ കല്‍ക്കെട്ട് നിര്‍മിക്കുമെന്ന് ഉറപ്പുനല്‍കി. നിര്‍മാണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. മഴക്കാലമായാല്‍ പുഴയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയൊഴുക്ക് ശക്തമായ പുഴക്ക് ആഴമേറെയുണ്ട്. മീനച്ചിലാറിന്‍െറ കൈവഴിയായ തോടിന്‍െറ സംരക്ഷണഭിത്തിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലവര്‍ഷത്തെ ശക്തമായ ഒഴുക്കുമൂലം പഴയ സംരക്ഷണഭിത്തി പലയിടത്തും ഇടിഞ്ഞുവീണിട്ടുണ്ട്. അപകടം നടന്ന പ്രദേശം ഉള്‍പ്പെടെ 150ഓളം മീറ്റര്‍ ബലക്ഷയം നേരിട്ടിരിക്കുകയാണ്. കാടുപിടിച്ച് കിടക്കുന്ന വളവില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. 2010 മാര്‍ച്ച് 23നാണ് താഴത്തങ്ങാടിയെ കണ്ണീരിലാഴ്ത്തിയ ബസ് ദുരന്തമുണ്ടായത്. അറുപറയില്‍ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച സ്വകാര്യബസ് മീനച്ചിലാറ്റിലേക്ക് പതിച്ച് 11 ജീവനുകളാണ് പൊലിഞ്ഞത്. ഇതത്തേുടര്‍ന്ന് ബലക്ഷയം നേരിട്ട പുഴയോരത്തെ സംരക്ഷണഭിത്തികളുടെ നിര്‍മാണം ആരംഭിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡില്‍ ചേരിക്കല്‍ സ്കൂളിന് സമീപം ആറ്റുതീരം ഇടിഞ്ഞുവീഴുന്നത് പതിവാണ്. സ്വകാര്യബസുകള്‍ അടക്കമുള്ളവ സഞ്ചരിക്കുന്ന പ്രദേശത്ത് ഇനിയും ദുരന്തം ഉണ്ടാകരുതെന്ന പ്രാര്‍ഥനയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.