കുഴിയെടുക്കവെ മണ്ണിടിഞ്ഞു; തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം: കുഴിയെടുക്കവെ മണ്ണിടിഞ്ഞ് അരയോളം മണ്ണില്‍മൂടിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. മുട്ടമ്പലം തടത്തില്‍ ജോര്‍ജ് വര്‍ഗീസിനെ(55) ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. അവശനിലയിലായ ഇയാളെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടമാളൂര്‍ പി ആന്‍ഡ് ഇ ക്വാര്‍ട്ടേഴ്സിലെ കക്കൂസിന് പുതിയ സെഫ്റ്റിക് ടാങ്ക് നിര്‍മിക്കുന്നതിനുള്ള കുഴിയെടുക്കുന്നതിനിടെയാണ് മുകള്‍ഭാഗത്തെ തിട്ടയിടിഞ്ഞ് പണിയെടുത്തുകൊണ്ടിരുന്നയാളിന്‍െറ അരഭാഗം വരെ മണ്ണിനടിയിലായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.