ബിഷപ് എം.സി. മാണിക്ക് വിശ്വാസ സമൂഹം വിടചൊല്ലി

കോട്ടയം: വിശ്വാസ സമൂഹത്തിന്‍െറ പ്രാര്‍ഥനാമന്ത്രങ്ങള്‍ക്കിടെ സി.എസ്.ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ് ഡോ. എം.സി. മാണിക്ക് അക്ഷരനഗരിയുടെ വിട. വ്യാഴാഴ്ച രാവിലെ 8.30ന് നടന്ന ശുശ്രൂഷകള്‍ക്കുശേഷം കഞ്ഞിക്കുഴിയിലെ മോടയില്‍ ഭവനത്തില്‍നിന്ന് ഭൗതികശരീരവും വഹിച്ചുകൊണ്ട് തുറന്ന വാഹനത്തില്‍ വിലാപയാത്ര ആരംഭിച്ചു. ഡോ.എം.സി. മാണിയുടെ ആഗ്രഹപ്രകാരം ഗതാഗത തടസ്സം ഒഴിവാക്കാന്‍ നഗരികാണിക്കല്‍ ചടങ്ങ് നടത്തേണ്ടതില്ളെന്ന് നേരത്തേ സഭാ നേതൃത്വം തീരുമാനിച്ചിരുന്നു. ചാലുകുന്നിലെ മധ്യകേരള മഹായിടവക ഓഫിസ് ആസ്ഥാനത്തുനിന്നും മൃതദേഹം വിലാപയാത്രയായി ഹോളിട്രിനിറ്റി കത്തീഡ്രലില്‍ എത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പിമാരായ ആന്‍േറാ ആന്‍റണി, ജോസ് കെ.മാണി, എം.എല്‍.എമാരായ കെ. സുരേഷ്കുറുപ്പ്, മോന്‍സ് ജോസഫ്, പ്രഫ.എന്‍. ജയരാജ് തുടങ്ങി രാഷ്ട്രിയ-സാമൂഹിക രംഗങ്ങളിലെ നിരവധിപേര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം 12.30ന് സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷ ആരംഭിച്ചു. ബിഷപ് ഡോ.സാം മാത്യു, ബിഷപ് തോമസ് സാമുവല്‍ തുടങ്ങി സി.എസ്.ഐ സഭയിലെ മേല്‍പ്പട്ടക്കാര്‍ സഹകാര്‍മികരായി. ഒന്നരമണിക്കുര്‍ നീണ്ട പ്രാര്‍ഥന ചടങ്ങുകള്‍ക്കുശേഷം സി.എസ്.ഐ കത്തീഡ്രല്‍ ദൈവാലയത്തിന്‍െറ മദ്ബഹയോടുചേര്‍ന്ന് തയാറാക്കിയ പ്രത്യേക കല്ലറയില്‍ മൃതദേഹം കബറടക്കി. വിവിധ സഭ മേലധ്യക്ഷന്മാരും വീട്ടിലത്തെി അന്തിമോപചാരം അര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.