കോഴഞ്ചേരി: കേരളത്തിലും കര്‍ണാടകയിലും വസ്തുവിന്‍െറ വ്യാജപ്രമാണം ഉണ്ടാക്കി 23 കോടി തട്ടിയ കോഴഞ്ചേരി നാനാവീട്ടില്‍ പുത്തന്‍പറമ്പില്‍ ബിജു മാത്യു എബ്രഹാം (43) അമേരിക്കയില്‍ നിരവധി പണം തട്ടിപ്പുകേസുകളില്‍ പ്രതിയെന്ന് പൊലീസ്. ഇതിനോടകം ഇതുസംബന്ധിച്ച് അമേരിക്കയില്‍നിന്ന് സി.ഐക്ക് രണ്ടു ഫോണ്‍ കാള്‍ വന്നു. എന്നാല്‍, ഇതിന് എംബസി വഴി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കണമെന്ന് സി.ഐ അറിയിച്ചു. ബാങ്ക് ജീവനക്കാര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് അവധി ദിവസങ്ങള്‍ കഴിഞ്ഞ് അന്വേഷിക്കുമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സി.ഐ പറഞ്ഞു. റോന്നി സ്വദേശി എം.കെ. ജോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജു മാത്യു കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എട്ടു വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ബിജു സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായി ജയിലിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങി അവിടുന്ന് മുങ്ങി നേപ്പാളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം ഇന്ത്യയിലത്തെിയതാണ്. 2008ല്‍ കോട്ടയത്തത്തെി പഞ്ചാബി സ്ത്രീയെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇയാള്‍ വസ്തു വില്‍പന ബിസിനസ് തുടങ്ങി. ജപ്തിയിലോ കേസിലോ ഉള്ള സ്ഥലത്തിന്‍െറ ഉടമകളെ കണ്ടത്തെി വിലയ്ക്ക് വാങ്ങാമെന്നോ സംയുക്തമായി കൃഷി ഇറക്കാമെന്നോ പറഞ്ഞ് എഗ്രിമെന്‍റ് ഉണ്ടാക്കും. എഗ്രിമെന്‍റില്‍ വെക്കുന്ന ഒപ്പ് സ്കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ ആക്കിയ ശേഷം മുദ്രപ്പത്രം വാങ്ങി എഗ്രിമെന്‍റ് സൃഷ്ടിച്ച് ബാങ്കുകളില്‍നിന്ന് വായ്പ എടുത്തശേഷം അടക്കാതിരിക്കുകയാണ് ഇയാള്‍ സ്ഥിരമായി ചെയ്തുവരുന്നത്. ഇത്തരത്തില്‍ റാന്നി സ്വദേശിയുടെ കുമളിയിലുള്ള 48 ഏക്കര്‍, പാട്ടത്തിനെടുത്ത 75 ഏക്കര്‍ എന്നിവയുടെ വ്യാജ ആധാരം ഉണ്ടാക്കി. ഇതുവെച്ച് കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ എസ്.ബി.ഐ മടിക്കേരി ബ്രാഞ്ചില്‍നിന്ന് 18.5 കോടി ലോണ്‍ തരപ്പെടുത്തി. ഇതില്‍ 6.75 കോടി റാന്നി സ്വദേശി എം.കെ. ജോയിയുടെ യൂക്കോ ബാങ്കിന്‍െറ പത്തനംതിട്ട ശാഖയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇദ്ദേഹത്തിന്‍െറ കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കലില്‍ അവസാനിപ്പിക്കാനാണെന്ന് പറഞ്ഞ് ഒപ്പിട്ടുവാങ്ങിയ രണ്ടു ചെക് ലീഫുകള്‍ ഉപയോഗിച്ച് ഈ പണം പ്രതി അന്നുതന്നെ മാറിയെടുത്തു. ബാധ്യത തീര്‍ന്നുവെന്ന് വിശ്വസിച്ചിരുന്ന പരാതിക്കാരന് വായ്പാ കുടിശ്ശിക അറിയിപ്പ് നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിന്‍െറ ചുരുളഴിയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് മടിക്കേരി ബ്രാഞ്ചില്‍ അന്വേഷിച്ചതിന് പിന്നാലെ രേഖകള്‍ മംഗലാപുരം ബ്രാഞ്ചിലേക്ക് മാറ്റുകയും ബാങ്ക് അന്വേഷണ കമീഷനെ നിയമിക്കുകയും ചെയ്തു. 18.5 കോടി വായ്പ അനുവദിച്ചതില്‍ 14 കോടിയേ ബാങ്ക് നല്‍കിയുള്ളൂ. ഇതും പലിശയും ചേര്‍ത്ത് 18 കോടിയും പത്തനംതിട്ട ജില്ലാ സഹ. ബാങ്കില്‍നിന്ന് ഒരു കോടിയും കോഴഞ്ചേരി എസ്.ബി.ടിയില്‍നിന്ന് 53 ലക്ഷം രൂപയും പത്തനംതിട്ട കോര്‍പറേഷന്‍ ബാങ്കില്‍നിന്ന് 3.5 കോടിയും കോട്ടയം എച്ച്.ഡി.എഫ്.സി ബാങ്കില്‍നിന്ന് 50 ലക്ഷം രൂപയും ഈ വിധം തട്ടിയതായും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയില്‍ കുമളി എസ്റ്റേറ്റില്‍ പ്രതി എത്തിയെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അവിടെയത്തെി. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൈയിലെ ബാഗില്‍നിന്ന് നാലു വ്യാജ എഗ്രിമെന്‍റും 50 മുതല്‍ 25,000 രൂപ വരെയുള്ള 31 മുദ്രപ്പത്രങ്ങളും ചെക് ബുക്കുകളും പൊലീസ് കണ്ടത്തെി. കഴിഞ്ഞ ദിവസം കോഴഞ്ചേരിയിലെ വീട് പരിശോധിച്ച പൊലീസ് ബിജുവിന്‍െറ ഫോട്ടോ പതിച്ച വ്യാജമേല്‍വിലാസത്തിലെ തെരഞ്ഞെടുപ്പ് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും കണ്ടെടുത്തു. വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.