രേഖകള്‍ മോഷ്ടിച്ച് വാഹനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

കോട്ടയം: സഹപ്രവര്‍ത്തകനായ ജീവനക്കാരന്‍െറ ലാപ്ടോപ്പും തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും മോഷ്ടിച്ച് വന്‍തട്ടിപ്പുനടത്തിയ കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. നാദാപുരം തൂണേരി അംബിതാറ്റില്‍ വേണുനാദത്തില്‍ വിപിനെയാണ് (27) ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കുമരകത്തെ റിസോര്‍ട്ടില്‍ ജോലിക്കാരനായത്തെിയ വിപിന്‍ ആറുമാസം മുമ്പ് സഹപ്രവര്‍ത്തകന്‍െറ ലാപ്ടോപ്പും തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും മോഷ്ടിച്ചത്. ലെനോവ കമ്പനിയുടെ ലാപ്ടോപ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ഒപ്പിട്ട ചെക് ലീഫുകള്‍ എന്നിവയാണ് അപഹരിച്ചത്. ഇതത്തേുടര്‍ന്നു റിസോര്‍ട്ട് അധികൃതര്‍ കോട്ടയം ഡിവൈ.എസ്.പി വി. അജിത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പന്നിയങ്കര, തലശേരി, കൊയിലാണ്ടി, നാദാപുരം, വടകര സ്റ്റേഷന്‍ പരിധികളില്‍ വാഹനം, പണം തട്ടിപ്പുകേസുകള്‍ നടത്തിയതായി കണ്ടത്തെി. ബി.എസ്.എസി ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ വിപിന്‍െറ വായ്പയെടുത്ത് പണിത വീട് ജപ്തിചെയ്തിരുന്നു. ജപ്തിയിലായ വീടിന്‍െറ രേഖകള്‍ കാണിച്ച് ആഡംബരകാറുകള്‍ വാങ്ങിയായിരുന്നു തട്ടിപ്പ്. വാങ്ങുന്ന വാഹനങ്ങള്‍ ആറുമാസത്തിനുള്ളില്‍ വില്‍ക്കും. സി.സി അടയ്ക്കാനുള്ള തുക താന്‍ അടയ്ക്കാമെന്ന് പറഞ്ഞ് കരാര്‍ ഒപ്പിട്ടാണ് വാഹനങ്ങള്‍ വിറ്റിരുന്നത്. വാഹന ഇടപാടിന് ഉപയോഗിക്കുന്നത് വ്യാജരേഖകളായിരുന്നു. തട്ടിപ്പുനടത്തി പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ ഓണ്‍ലൈനില്‍ പരസ്യം കണ്ട് കുമരകത്തെ റിസോര്‍ട്ടില്‍ ജോലിക്കത്തെുകയായിരുന്നു. ജോലിക്കിടയില്‍ മോഷ്ടിച്ച ലാപ്ടോപ് എറണാകുളത്ത് വിറ്റു. കവര്‍ന്ന തിരിച്ചറിയല്‍ കാര്‍ഡിലും ലൈസന്‍സിലും വിപിന്‍െറ ഫോട്ടോ പതിച്ച് പുതിയ തിരിച്ചറിയല്‍ കാര്‍ഡും സ്വകാര്യ കമ്പനിയുടെ ശമ്പള സര്‍ട്ടിഫിക്കറ്റും വ്യാജമായുണ്ടാക്കി കടവന്തറയിലെ പ്രമുഖ ബാങ്കില്‍നിന്ന് 7.50 ലക്ഷം രൂപയും വായ്പയെടുത്തു. വിപിന്‍െറ ആകര്‍ഷകമായ സംസാരത്തില്‍ മയങ്ങിയാണ് ബാങ്ക് അധികൃതര്‍ രേഖകള്‍ വേണ്ടവിധം പരിശോധിക്കാതെ വായ്പ അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് 7.50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി, പിന്നീട് 5.50 ലക്ഷം രൂപക്ക് മറിച്ചുവിറ്റു. ഈ തുകയില്‍ 28,000 രൂപ ഉപയോഗിച്ച് സ്കൂട്ടറും 80,000 രൂപക്ക് മാതാവിന് ആഭരണങ്ങളും വാങ്ങി. കുറച്ചുപണം ജിംനേഷ്യത്തിലും മുടക്കി. സമാനരീതിയില്‍ തട്ടിപ്പ് നടത്തി വാഹനം വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനത്തെുടര്‍ന്ന് പൊലീസ് നടത്തിയ നീക്കത്തില്‍ കുടുങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ, കോട്ടയം ഡിവൈ.എസ്.പി വി. അജിത്, വെസ്റ്റ് സി.ഐ. ഗിരീഷ് പി. സാരഥി, കുമരകം എസ്.ഐ ഷരീഫ്, ഗ്രേഡ് എസ്.ഐ മനോഹരന്‍, ഷാഡോ പൊലീസുകാരായ എ.എസ്.ഐ ഡി.സി. വര്‍ഗീസ്, ഡി.സി. വര്‍ഗീസ്, പി.എന്‍. മനോജ്, ഐ. സജികുമാര്‍, ഷിബുക്കുട്ടന്‍, ബിഷുമോന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.