അടൂര്‍: എസ്.എന്‍.ഡി.പി അടൂര്‍ യൂനിയന്‍ നേതൃയോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായ ഒരു വിഭാഗം വനിതാ സംഘം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കാതെ യോഗം നടത്തേണ്ട എന്നാവശ്യപ്പെട്ട് സ്ഥലത്തത്തെിയ വനിതാ സംഘം പ്രവര്‍ത്തകര്‍ മേലേടത്ത് ഓഡിറ്റോറിയത്തില്‍ യോഗത്തിനിടെ വേദിയിലേക്ക് ഇടിച്ചുകയറി. ബുധനാഴ്ച രാവിലെ 11.30ന് യോഗം ഭാരവാഹി രമേശ് രാജാക്കാട് സംസാരിക്കുമ്പോഴാണ് സംഭവം. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ ഉന്തുംതള്ളുമായി. ഇതോടെ യോഗം പിരിച്ചുവിടുകയായിരുന്നു. യോഗത്തിന് തുഷാര്‍ വെള്ളാപ്പള്ളി എത്തുമെന്ന് അറിയിച്ചെങ്കിലും പ്രശ്നങ്ങള്‍ കാരണം എത്തിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നേതൃസംഗമം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സിംല രാധാകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം കൂടല്‍ ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രശ്നമുണ്ടാക്കിയതെന്നും എസ്.എന്‍.ഡി.പി അടൂര്‍ യൂനിയന്‍ കണ്‍വീനര്‍ മണ്ണടി മോഹന്‍, ചെയര്‍മാന്‍ അഡ്വ. മനോജ് കുമാര്‍, യോഗം കൗണ്‍സിലര്‍ എബിന്‍ ആമ്പാടിയില്‍ എന്നിവര്‍ ആരോപിച്ചു. മൈക്രോ ഫിനാന്‍സിന്‍െറ സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് മുന്‍ യോഗം ഭാരവാഹികളെ യൂനിയനില്‍നിന്ന് പുറത്താക്കി ബാങ്ക് കുടിശ്ശിക അടക്കാന്‍ നടപടി നടന്നുവരികയാണ്. ശാഖായോഗങ്ങളില്‍നിന്ന് കുടിശ്ശിക പിരിച്ചെടുക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടു. 256 യൂനിറ്റുകളുടെ പേരിലാണ് വായ്പ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.