ചങ്ങനാശേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളടക്കം നാലംഗ ബൈക്ക് മോഷണ സംഘത്തെ അറസ്റ്റ് ചെയ്തു. ചക്കുളം വ്യാസപുരം കൊച്ചുപുരയില്‍ ജിനു ജഗദീശന്‍ (18), നെടുമുടി പട്ടടപറമ്പില്‍ച്ചിറ വിഷ്ണു (19) എന്നിവരോടൊപ്പമാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയും പിടികൂടിയത്. കോമങ്കേരിച്ചിറ സ്വദേശി ജോര്‍ജുകുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റൊരുകേസ് അന്വേഷിച്ചുവരികെയാണ് സംഘം അറസ്റ്റിലായത്. തിരുവല്ല, പൊടിയാടി, ആലംതുരുത്ത് എന്നിവിടങ്ങളില്‍നിന്നായി മൂന്ന് ബൈക്കുകളാണ് സംഘം മോഷ്ടിച്ചത്. ചാത്തന്‍കരിയില്‍ കട കുത്തിത്തുറന്ന് സാധന സാമഗ്രികളും സമീപത്തെ കോഴിക്കടയില്‍നിന്ന് കോഴികളെയും മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണ്. പായിപ്പാട് പഞ്ചായത്തിലെ പൂവം, കോമങ്കേരിച്ചിറ പ്രദേശത്ത് താമസിച്ച് പത്തനംതിട്ട ജില്ലയില്‍ മോഷണം നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷണം പോയ മൂന്നു ബൈക്കും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ ജിനു ആലപ്പുഴ സൗത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക് മോഷണക്കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. സി.ഐ വി.എ. നിഷാദ്മോന്‍, എസ്.ഐ ജര്‍ലിന്‍ വി. സ്കറിയ, ഷാഡോ പൊലീസ് അസി. സബ് ഇന്‍സ്പെക്ടര്‍ കെ.കെ. റെജി, ശ്രീകുമാര്‍, പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ കോമങ്കേരിച്ചിറയില്‍നിന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.