കോട്ടയം: സ്ഥാനാര്‍ഥിയെ പത്രികയില്‍ പിന്തുണക്കാം പക്ഷെ വോട്ടു ചെയ്യാനാവില്ല. കോട്ടയം നഗരസഭയുടെ മുന്‍ ചെയര്‍മാനും സി.പി.എം നേതാവുമായ പി.ജെ. വര്‍ഗീസിനാണ് ഈ അനുഭവം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം വരെയുള്ള വോട്ടര്‍പട്ടികയില്‍ വര്‍ഗീസിന്‍െറയും കുടുംബത്തിന്‍െറയും പേരുണ്ടായിരുന്നു. അതുപ്രകാരമാണ് 14ാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രികയില്‍ പിന്താങ്ങി പി.ജെ. വര്‍ഗീസ് ഒപ്പിട്ടത്. സൂക്ഷ്മപരിശോധനാവേളയില്‍ വോട്ടര്‍പട്ടിക പരിശോധിച്ച് വരണാധികാരി അംഗീകരിക്കുകയും ചെയ്തു. അതിനുശേഷം അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് വര്‍ഗീസിന്‍െറയടക്കം നിരവധിയാളുകളുടെ പേരുകള്‍ അപ്രത്യക്ഷമായത്. വിവിധ വാര്‍ഡുകളിലായി ആയിരത്തിലധികം വോട്ടര്‍മാരെ അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് അനധികൃതമായി ഒഴിവാക്കിയെന്നാണ് എല്‍.ഡി.എഫിന്‍െറ ആരോപണം. നീക്കം ചെയ്ത പേരുകള്‍ പുന$സ്ഥാപിക്കണമെന്ന് കാട്ടി പി.ജെ. വര്‍ഗീസ് കമീഷന് പരാതി അയച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. നഗരസഭാ സെക്രട്ടറിയാകട്ടെ സ്ഥലത്തില്ലതാനും. ഇതോടെ നഗരസഭാ കവാടത്തില്‍ ഉപരോധസമരം നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. സമരത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുകിട്ടിയതായി നേതാക്കള്‍ പറഞ്ഞു. നഗരസഭാ സെക്രട്ടറിയുടെ യു.ഡി.എഫ് പക്ഷപാത സമീപനമാണ് മുന്‍ചെയര്‍മാനായ തന്‍െറ പേരുപോലും നീക്കം ചെയ്തതില്‍നിന്ന് മനസ്സിലാവുന്നതെന്ന് വര്‍ഗീസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.