വോട്ടര്‍ പട്ടികയില്‍ പേരില്ല: പഞ്ചായത്ത് ഓഫിസിനുമുകളില്‍ കയറി പ്രതിഷേധം

പാലാ: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കി. ചൊവ്വാഴ്ച രാവിലെ 10ന് രാമപുരം പഞ്ചായത്ത് ഓഫിസിലാണ് സംഭവം. രാമപുരം പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ രാധാകൃഷ്ണന്‍ തെക്കേലിന്‍െറ നേതൃത്വത്തില്‍ പതിനേഴ് പേരടങ്ങുന്ന സംഘമാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തത്തെിയത്. വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും പലരുടെയും പേരുകള്‍ പട്ടികയില്‍നിന്ന് നീക്കിയെന്നും ആരോപിച്ചാണ് രാധാകൃഷ്ണനും സംഘവും പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത തൊട്ടടുത്ത വാര്‍ഡുകളില്‍ പേര് ചേര്‍ത്തതായും ആരോപണമുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മുന്‍ ഭരണസമിതിയിലെ ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സെക്രട്ടറി പേര് വെട്ടിമാറ്റിയതെന്നാണ് സമരക്കാരുടെ ആക്ഷേപം. സമരക്കാര്‍ പഞ്ചായത്ത് ഓഫിസിന്‍െറ ടെറസില്‍ കയറിയ ശേഷം മുദ്രവാക്യം വിളിക്കുകയായിരുന്നു. രാമപുരം എസ്.ഐ കെ.ജെ. തോമസിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി സമരക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. നിരന്തരം ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് ഉച്ചക്ക് 2.30ന് പഞ്ചായത്ത്, രാഷ്ട്രീയ അധികൃതര്‍ ചര്‍ച്ചനടത്താമെന്ന് അറിയിച്ചതിനത്തെുടര്‍ന്നാണ് രാധാകൃഷ്ണനും കൂട്ടരും താഴെയിറങ്ങിയത്. രാമപുരം സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പഞ്ചായത്ത് അധികൃതരും പങ്കെടുത്തു. സമയപരിധിക്കുള്ളില്‍ മുഴുവന്‍ രേഖകളും ഹാജരാക്കിയിട്ടും സെക്രട്ടറി സ്വീകരിച്ചില്ളെന്നും സമരക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, സമരക്കാര്‍ക്ക് രാഷ്ട്രീയ അജണ്ടയാണെന്നാണ് ഭരണപക്ഷത്തിന്‍െറ ആരോപണം. രണ്ടുവര്‍ഷം മുമ്പുവരെയാണ് തെക്കേല്‍ രാധാകൃഷ്ണനും കുടുംബവും രാമപുരം പഞ്ചായത്തില്‍ താമസിച്ചിരുന്നത്. ഇതിനുശേഷം ഇവര്‍ കടനാട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് വാടകക്ക് താമസിച്ചുവരുകയായിരുന്നു. പഞ്ചായത്തിലെ സ്ഥിര താമസക്കാരനല്ലാത്തതിനാലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാലുമാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെവന്നതെന്നുമാണ് ഭരണപക്ഷ അംഗങ്ങള്‍ പറയുന്നത്. നിലവിലെ പഞ്ചായത്തില്‍ പേര് ഉള്‍പ്പെടുത്താന്‍ അവസരം നല്‍കിയിട്ടും പ്രതിഷേധക്കാര്‍ അതിന് ശ്രമിച്ചില്ളെന്നും ഇവര്‍ കുറ്റപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.