പൊന്‍കുന്നം: കെ.എസ്.ആര്‍.ടി.സി പൊന്‍കുന്നം ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ക്ക് കണ്ണൂരില്‍ സമരക്കാരുടെ മര്‍ദനമേറ്റതായി പരാതി. പൊന്‍കുന്നത്തുനിന്ന് പാണത്തൂരിലേക്ക് സര്‍വിസ് നടത്തുന്ന ആര്‍.എസ്.സി-873 ബസിലെ കണ്ടക്ടര്‍ എം.എസ്. അബ്ദുല്‍ അസീസിനാണ് (45) മര്‍ദനമേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ കണ്ണൂര്‍ ഡിപ്പോയില്‍ ബസ് എത്തിയപ്പോഴായിരുന്നു ആക്രമണം. ഡിപ്പോയില്‍നിന്ന് ഡീസലും നല്‍കിയില്ല. തുടര്‍ന്ന് വെള്ളരിക്കുണ്ടില്‍ ഡിപ്പോയില്‍ യാത്രക്കാരെ ഇറക്കി ട്രിപ്പ് അവസാനിപ്പിക്കേണ്ടിവന്നു. എംപാനലുകാര്‍ സമരദിവസം ജോലിക്കത്തെിയില്ളെങ്കില്‍ പിരിച്ചുവിടുമെന്ന കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശത്തത്തെുടര്‍ന്നാണ് സി.ഐ.ടി.യു അംഗമായ അസീസ് ജോലിക്കത്തെിയത്. സമരം പൊന്‍കുന്നം ഡിപ്പോയുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചു. 33 സര്‍വിസുള്ളതില്‍ 17 എണ്ണം മാത്രമാണ് അയക്കാനായത്. ഭൂരിഭാഗം ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.