പാലാ: പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള ആധാരമെഴുത്ത് ഓഫിസുകളില്‍ 500 രൂപയില്‍ കുറഞ്ഞ മുദ്രപ്പത്രങ്ങള്‍ ഇല്ലാതായിട്ട് മാസങ്ങളായി. 100 രൂപ, 50 രൂപ, 20 രൂപാ വിലയുള്ള മുദ്രപ്പത്രങ്ങള്‍ക്കാണ് കടുത്ത ക്ഷാമം. വൈദ്യുതി കണക്ഷന്‍, സര്‍ക്കാര്‍ തലത്തിലും അല്ലാത്തതുമായ വിവിധ തരത്തിലുള്ള എഗ്രിമെന്‍റുകള്‍, ബാങ്ക് ലോണ്‍, കേന്ദ്ര-സംസ്ഥാനതലത്തിലുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, ഗ്രാന്‍റുകള്‍ തുടങ്ങിയവക്ക് 200 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ആവശ്യമായി വരുന്നത്. 50 രൂപയുടെയും 100 രൂപയുടെയും മുദ്രപ്പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ 200 രൂപാ മുടക്കേണ്ടതിന് പകരം 500 രൂപയുടെ രണ്ട് മുദ്രപ്പത്രങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് വാങ്ങേണ്ടിവരുന്നത്. വോട്ട് മാത്രം ആവശ്യപ്പെടുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ മുദ്രപ്പത്രങ്ങള്‍ക്കായി അലയുന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നില്ളെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ലൈഫ് മെംബര്‍ രാധാകൃഷ്ണന്‍ പുതുപ്പള്ളില്‍ ആരോപിച്ചു. ട്രഷറികളില്‍ ആവശ്യത്തിന് മുദ്രപ്പത്രങ്ങളില്ലാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് ആധാരമെഴുത്ത് അസോ. പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.