പശുക്കളെ വിറ്റ് തട്ടിപ്പുനടത്തിവന്നയാള്‍ അറസ്റ്റില്‍

ചങ്ങനാശേരി: നല്ല കറവയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഫാമുകളിലടക്കം പശുക്കളെ വിറ്റ് തട്ടിപ്പുനടത്തി വന്നയാള്‍ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം മുരിങ്ങശേരി ബിജു വര്‍ഗീസാണ് (40) ആ അറസ്റ്റിലായത്. കോട്ടമുറി അറയില്‍ വര്‍ഗീസിന്‍െറ പരാതിയത്തെുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃക്കൊടിത്താനം പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. 15 ലക്ഷത്തോലം രൂപ ഈപ്പന് നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. തിരുവല്ല, കോഴഞ്ചേരി, തൃക്കൊടിത്താനം തുടങ്ങി നിരവധി സ്ഥലങ്ങളിലെ ഫാമുകളിലാണ് പാല്‍ ലഭിക്കുന്നതിന്‍െറ ലിറ്ററു കണക്ക് ഇരട്ടിപ്പിച്ചുപറഞ്ഞ് പശുവിനെ വിറ്റു വന്നത്. കറവ വറ്റിയ പശുക്കളെ പ്രസവിച്ചതെയുള്ളൂവെന്നുപറഞ്ഞ് മറ്റു കിടാക്കളെ സംഘടിപ്പിച്ച് പശുവിനൊപ്പം നല്‍കിയാണ് ഇയാള്‍ കബളിപ്പിച്ചുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.