ചിങ്ങവനം റെയില്‍വേ മേല്‍പാലത്തിന്‍െറ പുനര്‍ നിര്‍മാണ ജോലി അടുത്തമാസം

കോട്ടയം: ചിങ്ങവനം റെയില്‍വേ മേല്‍പാലത്തിന്‍െറ പുനര്‍ നിര്‍മാണ ജോലികള്‍ നവംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ആരംഭിക്കൂവെന്ന് റെയില്‍വേ അറിയിച്ചു. ജോസ് കെ. മാണി എം.പി ദക്ഷിണ റെയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ മിശ്ര, കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയര്‍ ചൗഹാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.ചിങ്ങവനം-പരുത്തുംപാ-പനച്ചിക്കാട് റോഡ് ഗതാഗതം ഈ മാസം 19 മുതല്‍ നിരോധിച്ച് പാലം പണി തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. ഇതുമൂലം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടാകും. കൂടാതെ, ഈ പാലത്തിന് സമീപത്തായി പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പോളിങ് സ്റ്റേഷനുമുണ്ട്. ഇത് പരിഗണിച്ചാണ് തീരുമാനം റെയില്‍വേ പുന$പരിശോധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.