വടവാതൂര്‍ ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂളിന് ഓവറോള്‍

ചങ്ങനാശേരി: കോട്ടയം സഹോദയ സി.ബി.എസ്.ഇ കലോത്സവത്തില്‍ വടവാതൂര്‍ ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂള്‍ ഓവറോള്‍ കിരീടം നേടി. 702 പോയന്‍േറാടെയാണ് ഗിരിദീപം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 701 പോയന്‍റുമായി കളത്തിപ്പടി മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാംസ്ഥാനത്തത്തെി. കോട്ടയം ലൂര്‍ദ് പബ്ളിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജാണ് 632 പോയന്‍റുകളോടെ മൂന്നാം സ്ഥാനം നേടിയത്. കോട്ടയം സഹോദയ ആഭിമുഖ്യത്തില്‍ നടന്ന സി.ബി.എസ്.ഇ കലോത്സവം ‘സര്‍ഗസംഗമം 2015’ ചത്തെിപ്പുഴ പ്ളാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. പ്ളാസിഡ് സ്കൂള്‍ അങ്കണത്തില്‍ കോട്ടയം സഹോദയ പ്രസിഡന്‍റ് ബെന്നി ജോര്‍ജിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ സബ് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്രതാരം രവീന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ ചേര്‍ന്ന് വടവാതൂര്‍ ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂളിന് ഓവറോള്‍ കിരീടം സമ്മാനിച്ചു. ക്രിസ്തുജ്യോതി ഗ്രൂപ് മാനേജര്‍ ഫാ. പോള്‍ താമരശ്ശേരി പ്രഭാഷണം നടത്തി. കോട്ടയം സഹോദയ സെക്രട്ടറി ഫാ. ബനഡിക്ട് കണിയാന്‍റയത്ത്, സര്‍ഗസംഗമം ജനറല്‍ കണ്‍വീനറും പ്ളാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പലുമായ ഫാ. സ്കറിയ എതിരേറ്റ്, പ്രിന്‍സിപ്പല്‍മാരായ ഫാ. മാര്‍ട്ടിന്‍ തയ്യില്‍, ഫാ. ജോഷി ചീരാംകുഴി, ഫിനാന്‍സ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. സാംജി വടക്കേടം, പി.ടി.എ പ്രസിഡന്‍റ് ഡോ. ജയ്മോന്‍ പി. ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 96 സ്കൂളുകളില്‍നിന്നായി ആറായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സമാപനസമ്മേളനത്തിന് വര്‍ണപ്പകിട്ടേകി. അഞ്ചുവിളക്കിന്‍െറ നാടിന് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചായിരുന്നു സര്‍ഗസംഗമത്തിന് തിരശ്ശീലവീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.