കോട്ടയം: പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍തന്നെ പരിസ്ഥിതി സംരക്ഷണത്തിന് വാദിക്കുന്ന പ്രതിഭാസമാണ് നടക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ നടത്തിയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിരിക്കുന്നവര്‍ ഭരണത്തിലത്തെിയാല്‍ പരിസ്ഥിതി സംരക്ഷണനിയമത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നു. പഴുതിട്ടാണ് നിയമനിര്‍മാണം നടത്തുന്നതുപോലും. ചാലിയാര്‍പുഴയുടെ അവസ്ഥയാണ് മീനച്ചിലാറിന് ഉണ്ടാകാന്‍ പോകുന്നത്. ഇന്നത്തെ വേഗത്തില്‍ പരിസ്ഥിതി നശീകരണം തുടര്‍ന്നാല്‍ അടുത്ത തലമുറക്ക് ഇവിടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുകയെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ ആള്‍ക്കൂട്ടമല്ല, അര്‍പ്പണബോധമുള്ളവരാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ കമീഷന്‍ അംഗം ഡോ. വി.എസ്. വിജയന്‍ വിഷയാവതരണം നടത്തി. കെ. ഗുപ്തന്‍ അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി ഏകോപന സമിതി അംഗം ജോണ്‍ പെരുവന്താനം, ടി.പി. ശ്രീശങ്കര്‍, ഡോ. ജോണ്‍ മത്തായി, ലൂക്കോസ് കെ. നീലംപേരൂര്‍, കെ.ടി. റെജികുമാര്‍, എം.കെ. രാജു, ലേഖ കാവാലം, അജയ് പി. നീലംപേരൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.