കോട്ടയം: ആശിച്ച സീറ്റ് ‘ആണുങ്ങള്‍’ കൊണ്ടുപോയപ്പോള്‍ ഡി.സി.സി ഓഫിസില്‍ 19ാം അടവിറക്കി സീറ്റ് പിടിച്ചുവാങ്ങി സാറാമ്മ സ്ഥാനാര്‍ഥിയായി. കോട്ടയം ഡി.സി.സി ഓഫിസില്‍ ശനിയാഴ്ച രാവിലെ പത്തോടെയാണ് കുടമാളൂര്‍ ബ്ളോക് ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് നേതാവ് സാറാമ്മ ജോണ്‍ എത്തിയത്. ഈ സമയം ഒരു സമ്മേളനത്തിനുള്ള ആളുകളുണ്ട് ഡി.സി.സി ഓഫിസില്‍. ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നതിന്‍െറ അവസാനവട്ട ചര്‍ച്ചകളുടെ നടുവിലായിരുന്നു ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി. വരണാധികാരികള്‍ക്കുള്ള കത്തുകള്‍ ഒപ്പിടുന്ന തിരക്കും കൂടിയായപ്പോള്‍ തലക്ക് ചൂടുപിടിക്കുന്ന അവസ്ഥ. ഇതിനിടെയാണ് തന്‍െറ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെട്ട് സ്ഥാനാര്‍ഥിത്വത്തിനായത്തെിയ സാറാമ്മയുടെ പ്രക്ഷോഭം തുടങ്ങിയത്. കുടമാളൂരിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ പിന്തുണയില്‍ മറ്റൊരു വനിതക്ക് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത് അറിഞ്ഞാണ് പ്രവാസിമലയാളി കൂടിയായ സാറാമ്മ രണ്ടും കല്‍പിച്ചത്തെിയത്. ‘കരയുന്ന നേതാവിനേ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിത്വ’മുള്ളൂ എന്ന് മറ്റാരെക്കാളും അറിയാവുന്ന ഈ വീട്ടമ്മ കുറേനേരം സീറ്റിനായി തര്‍ക്കിച്ച ശേഷം അടവ് പത്തൊമ്പതാമത്തേതും പുറത്തെടുത്തു. പതിവുപോലെ ഡി.സി.സി പ്രസിഡന്‍റും മഹിള കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷും സീറ്റാവശ്യത്തിനുനേരെ നിഷേധ നിലപാട് സ്വീകരിച്ചതോടെ സാറാമ്മ ഭാവം മാറ്റി. നേരത്തെ അറിയിച്ചത് അനുസരിച്ച് ചാനലുകാരും ഇവിടെ എത്തിയിരുന്നു. ചാനലുകാരും റെഡിയായതോടെ സാറാമ്മ ‘തിരക്കഥ’ അവതരണം തുടങ്ങി. ‘വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെയല്ല പാര്‍ട്ടിപ്രവര്‍ത്തകരെയാണ് സ്ഥാനാര്‍ഥികളാക്കേണ്ടത്, സീറ്റ് കിട്ടാതെ ഞാനിവിടെ നിന്ന് പോകില്ല’ -സാറാമ്മ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഒച്ചകേട്ട് ചാനല്‍ കാമറകള്‍ സാറാമ്മയിലേക്ക് സൂം ചെയ്തു. ഇതോടെ നേതാക്കള്‍ക്ക് പ്രശ്നം കൈവിട്ടുപോകുമെന്ന ഭയമായി. ഉടന്‍ തന്നെ സാറാമ്മയെ പതുക്കെ മുറിയിലേക്ക് വിളിച്ച് സീറ്റ് നല്‍കി അനുനയിപ്പിച്ചു. ഇതിനിടെ, സീറ്റ് വാങ്ങിയാല്‍ ജയിക്കുമോ എന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷിന്‍െറ ചോദ്യത്തിന് ഉരുളക്കുപ്പേരി മറുപടിയും സാറാമ്മ കൊടുത്തു. അതിങ്ങനെ -‘നിയമസഭാ സീറ്റ് കിട്ടിയിട്ട് ലതികയും ജയിച്ചില്ലല്ളോ’. സ്ഥാനാര്‍ഥിയാകാനുള്ള അങ്കം ജയിച്ച് ഒരുമണിയോടെ പുറത്തിറങ്ങുമ്പോള്‍ സാറാമ്മ ശരിക്കും ‘സ്ഥാനാര്‍ഥി സാറാമ്മ’യായി. മൂന്ന് മണിക്ക് മുമ്പ് വരണാധികാരിക്ക് ചിഹ്നം അനുവദിച്ചുള്ള ഡി.സി.സി പ്രസിഡന്‍റിന്‍െറ കത്ത് നല്‍കാനായി വാഹനത്തില്‍ കയറും മുമ്പ് സാറാമ്മയുടെ ആത്മഗതം-‘സാറാമ്മയുടെ അടുക്കലാ പഞ്ഞിക്കാരന്‍െറ (പ്രാദേശിക നേതാവ് ആനന്ദ് പഞ്ഞിക്കാരനെ ഉദ്ദേശിച്ച്) കളി’. പിന്നെ വണ്ടി മുന്നോട്ടുനീങ്ങി. ഇനി സാറാമ്മയുടെ അങ്കം ജനഹിതം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.