അടിമാലി: ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഗുണ്ടാ സംഘം കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. അടിമാലി ടൗണില്‍ കാംകോ ജങ്ഷനിലാണ് വര്‍ക്ക് ഷോപ് ഉള്‍പ്പെടെ നാലു കെട്ടിടങ്ങള്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഒച്ചയും ബഹളവുംകേട്ട് എത്തിയ ഹോട്ടലുടമയെയും കുടുംബത്തെയും ആക്രമി സംഘം വീട്ടില്‍ ബന്ദികളാക്കി. സംഭവത്തില്‍ കെട്ടിടം പൊളിക്കാന്‍ ഉപയോഗിച്ച എക്സ്കവേറ്ററും രണ്ടു പ്രതികളെയും പൊലീസ് ശനിയാഴ്ച സന്ധ്യയോടെ മുരിക്കാശേരിയില്‍വെച്ച് പിടികൂടി. മുരിക്കാശേരി സ്വദേശികളായ ജയേഷ് (28), ജിത്ത് (21) എന്നിവരാണ് പിടിയിലായത്. അടിമാലി കൂനാരിയില്‍ കെ.എം. സക്കീറിന്‍െറ ബോഡി ബില്‍ഡിങ് വര്‍ക്ക്ഷോപ്പും മറ്റ് നാലു കെട്ടിടങ്ങളാണ് അമ്പതോളം വരുന്ന ഗുണ്ടാ സംഘം പൊളിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ഗുണ്ടാ സംഘത്തിന്‍െറ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഹോട്ടലുടമ അടിമാലി മങ്ങാട്ട് സേതു (46) താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ സേതുവിന്‍െറ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടന്നിട്ടും ഇടപെടാതെ മാറിനിന്ന അടിമാലി പൊലീസിന്‍െറ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ വ്യാപാരികള്‍ ശനിയാഴ്ച രാവിലെ 11 വരെ ഹര്‍ത്താല്‍ നടത്തി. നാട്ടുകാര്‍ ഫോണിലും നേരിട്ടും വിവരമറിയിച്ചിട്ടും പൊലീസ് എത്തിയത് ദൗത്യം പൂര്‍ത്തിയാക്കി ഗുണ്ടാ സംഘം രക്ഷപ്പെട്ടശേഷമാണ്. സംഭവത്തെക്കുറിച്ച് കെട്ടിട ഉടമ സക്കീര്‍ പറയുന്നത് ഇങ്ങനെ: അടിമാലി സ്വദേശി ആന്‍േറാ ഇടനിലക്കാരനായി വിദേശത്ത് ജോലി നോക്കുന്ന ബ്രൂയിസ് പെരേരയില്‍നിന്ന് സക്കീര്‍ 20 ലക്ഷം രൂപ ആറു ശതമാനം പലിശക്ക് വായ്പയായി വാങ്ങിയിരുന്നു. ഈടായി 13.5 സെന്‍റ് വസ്തുവും നല്‍കി. എന്നാല്‍, ഈ സ്ഥലം ആധാരം ചെയ്ത് നല്‍കിയാല്‍ പലിശ 2.5 ശതമാനമായി കുറച്ച് നല്‍കാമെന്ന് ബ്രൂയിസ് പെരേരയുടെ സാമ്പത്തിക നടത്തിപ്പുകാരന്‍ ചാലക്കുടി സ്വദേശി ഷിയാസ് പറഞ്ഞത് പ്രകാരം സക്കീര്‍ പണം വാങ്ങി വസ്തു ആധാരം ചെയ്ത് നല്‍കി. പലിശയും മറ്റ് ചെലവുകളും ഉള്‍പ്പെടെ 55 ലക്ഷം രൂപയുടെ ബാധ്യത തീര്‍ത്ത് വസ്തു തിരികെ വാങ്ങുന്നതിന് സക്കീര്‍ ഷിയാസുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥലം വിട്ട് നല്‍കില്ളെന്നും ഒഴിഞ്ഞ് നല്‍കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. ഇതോടെ അടിമാലി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുവിഭാഗത്തെയും വിളിച്ച് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ കഴിഞ്ഞമാസം ഗുണ്ടാ സംഘം കെട്ടിടങ്ങള്‍ പൊളിക്കാന്‍ നീക്കം നടത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറി. ഇതിന് ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചെ ഗുണ്ടാ സംഘം ടൂറിസ്റ്റ് ബസുകളിലത്തെി രണ്ട് കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന ഹോട്ടല്‍, ബസ് തൊഴിലാളികളെ ഉണര്‍ത്തി ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം എക്സ്കവേറ്റര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത്. ഇവിടെ നാട്ടുകാര്‍ എത്താതിരിക്കാന്‍ തുടരെ ബോംബ് എറിയുകയും ചെയ്തു. വെള്ളിയാഴ്ച അടിമാലി സ്റ്റേഷനില്‍ ഒരു പുരുഷ പൊലീസുകാരനും ബാക്കി വനിതാ പൊലീസുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതാണ് ഗുണ്ടാ സംഘത്തിനെതിരെ പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍, പൊലീസുമായി ധാരണയിലായശേഷമാണ് ക്യത്യം നടത്തിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. പതിവിന് വിപരീതമായി വനിതകളെ മാത്രം ഡ്യൂട്ടിയിലിട്ടത് ഇതിന്‍െറ ഭാഗമാണ്. ട്രാഫിക്, ഹൈവേ പൊലീസ് യൂനിറ്റുകള്‍ രാത്രിയില്‍ മേഖലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നെന്നും പരിശോധന നടത്തിയിരുന്നെങ്കില്‍ പൊളിക്കാന്‍ ഉപയോഗിച്ച എക്സ്കവേറ്റര്‍ പിടികൂടാന്‍ പൊലീസിന് കഴിയുമായിരുന്നെന്നും വ്യാപാരികള്‍ പറഞ്ഞു. അടിമാലി പൊലീസ് നടപടിയില്‍ സംശയം തോന്നിയ ജില്ലാ പൊലീസ് മേധാവി അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്‍റിന് കൈമാറി. ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി, എ.ഇ. കുര്യന്‍ സംഭവസ്ഥലത്തത്തെി തെളിവെടുത്തു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജി, മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ്, അടിമാലി സി.ഐ സജി മാര്‍ക്കോസ് എന്നിവരും അന്വേഷണ സംഘത്തെ സഹായിക്കും. അടിമാലിയിലെ രണ്ടു ബഹുനില കെട്ടിടങ്ങള്‍ നേരത്തേ ഇത്തരത്തില്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ അഞ്ചുപേരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.