തൊടുപുഴ: പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയുടെ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സമരം പിന്‍വലിച്ച് മൂന്നാറിലെ തേയിലക്കാടുകളില്‍ തൊഴിലാളികള്‍ പണിക്കിറങ്ങുമ്പോള്‍ വിജയിച്ചത് ട്രേഡ് യൂനിയനുകളുടെ തന്ത്രം. ശൂന്യതയില്‍നിന്ന് യഥാര്‍ഥ സംഘടിത തൊഴിലാളി ശക്തിയായി വളര്‍ന്ന പെമ്പിളൈ ഒരുമൈയെ തകര്‍ക്കാന്‍ പരമ്പരാഗത ട്രേഡ് യൂനിയനുകളുടെ ശ്രമങ്ങള്‍ തന്നെയാണ് വിജയിച്ചത്. സമരനാളുകളില്‍ കമ്പനിയുടെ സാമ്പത്തിക നഷ്ടം മാത്രം ഓര്‍ത്ത് വേവലാതിപ്പെടുന്നവരില്‍ മന്ത്രിമാര്‍ വരെയുണ്ട്. ന്യായമായ ആവശ്യവുമായി സത്യസന്ധമായി സ്ത്രീ കൂട്ടായ്മ മുന്നോട്ട് നയിച്ച സമരശക്തിയെ എന്തുവില കൊടുത്തും അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. അതിനായി കൃത്യമായ തിരക്കഥ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോയി. ഒത്തുതീര്‍പ്പ് നടപടിയുടെ സംവിധായകനായി മാറിയത് അവസാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ്. തിരുവന്തപുരത്ത് ചൊവ്വാഴ്ച നടന്ന പി.എല്‍.സി യോഗത്തിനുശേഷം തൊഴിലാളികള്‍ക്ക് ലഭിക്കാന്‍ പോകുന്ന ആനുകൂല്യങ്ങളെ ആകര്‍ഷകമായി അദ്ദേഹം അവതരിപ്പിച്ചു. മറ്റാനുകൂല്യങ്ങള്‍ കൂടി ചേരുമ്പോള്‍ തൊഴിലാളികള്‍ക്ക് പ്രതിദിനം 478 രൂപ ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തെ അംഗീകരിക്കാന്‍ ഐക്യട്രേഡ് യൂനിയനുകള്‍ മടിച്ചില്ല.
ബോണസ് സമരത്തിന് ഒടുവില്‍ എറണാകുളത്ത് നടന്ന ചര്‍ച്ചയില്‍ എക്സ്ഗ്രേഷ്യയുടെ മറവിലെ കണക്കിലെ കളികളിലൂടെ തൊഴിലാളികളെ കബളിപ്പിച്ചതിന്‍െറ തനിയാവര്‍ത്തനമാണ് തലസ്ഥാനത്ത് നടന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മറിച്ചാണെന്ന് ബോധ്യമാകണമെങ്കില്‍ തൊഴിലാളികള്‍ക്ക് പുതിയ ശമ്പളം ലഭിക്കണം. തീരുമാനത്തില്‍ പൂര്‍ണ തൃപ്തിയില്ളെന്ന് വ്യക്തമാക്കി സമരത്തില്‍നിന്ന് തല്‍ക്കാലത്തേക്ക് പിന്മാറാന്‍ പെമ്പിളൈ ഒരുമൈ നിര്‍ബന്ധിതരായി. തങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത ഫോറത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അവര്‍ അത്തരമൊരു തീരുമാനമെടുത്തത് ഗത്യന്തരമില്ലാതെയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ തങ്ങളും ഭാഗഭാക്കാവുന്നതിനാല്‍ സമരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടത് പെമ്പിളൈ ഒരുമൈയുടെ കൂടി ആവശ്യമായിരുന്നു. തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന പതിവ് പല്ലവി ആവര്‍ത്തിച്ചതിലൂടെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന്‍െറ നിലപാടിനെ തള്ളിപ്പറയാനും മുഖ്യമന്ത്രിക്കായി.പ്ളാന്‍േറഷന്‍ മേഖലയിലെ ശമ്പളത്തെ കുറിച്ച് പഠിക്കാന്‍ ഏകാംഗ കമീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്നതില്‍ പൊമ്പിളൈ ഒരുമൈക്കും ഐക്യട്രേഡ് യൂനിയനും ആശ്വസിക്കാം. രാഷ്ട്രീയക്കാരുടെ കൗശലങ്ങളില്ലാതെ സുതാര്യമായി നടത്തിയ സമരത്തിന് പിന്നില്‍ തീവ്രവാദി ആരോപണങ്ങള്‍വരെ ചാര്‍ത്തപ്പെട്ടു. സമരത്തിന്‍െറ പിതൃത്വം ഏറ്റെടുക്കാന്‍ വന്നവരെ പരസ്യമായി അവര്‍ തള്ളിപ്പറഞ്ഞു. സംഘടിത ബുദ്ധിയുടെ കുറവ് പലപ്പോഴും മറനീക്കി പുറത്തുവന്നുവെങ്കില്‍ തന്നെയും പെമ്പിളൈ ഒരുമൈയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അതെല്ലാം അപ്രസക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.