കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ ചുമതലയുള്ള താലൂക്ക്, ജില്ലാ സപൈ്ള ഓഫിസര്‍മാരോട് പത്രിക സമര്‍പ്പണത്തിന്‍െറ അവസാന ദിവസമായ ബുധനാഴ്ച കലക്ടറേറ്റുകളില്‍ നടത്തുന്ന വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ച സിവില്‍ സപൈ്ളസ് ഡയറക്ടറുടെ ഉത്തരവ് എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. വകുപ്പ് മന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ഡയറക്ടര്‍ സി.കെ. ബാലകൃഷ്ണന്‍െറ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. റേഷന്‍ കാര്‍ഡിലെ അപാകങ്ങള്‍ പരിഹരിക്കാനും പുരോഗതി വിലയിരുത്താനുമാണ് കോണ്‍ഫറന്‍സ് നടത്താനിരുന്നത്. തെരഞ്ഞെടുപ്പിന്‍െറ ചുമതലയുള്ളതിനാല്‍ കോണ്‍ഫറന്‍സ് മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചെങ്കിലും തെരഞ്ഞെടുപ്പ് തനിക്ക് പ്രശ്നമല്ളെന്ന് ഡയറക്ടര്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ഡയറക്ടര്‍ ഇവര്‍ ജോലിചെയ്യുന്ന സ്ഥലവും മറ്റു വിവരങ്ങളും ശേഖരിച്ചതായും അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. റേഷന്‍ കാര്‍ഡിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സിവില്‍ സപൈ്ളസ് അധികൃതര്‍ പത്രിക സമര്‍പ്പണത്തിന്‍െറ അവസാന ദിവസം രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചതും വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. CSD-15160/12, തീയതി 12.10.2015 ആയി ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെക്കുറിച്ച് ഭക്ഷ്യ സെക്രട്ടറിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷനും ഡയറക്ടറോട് വിശദീകരണം തേടുമെന്ന് അറിയുന്നു. കോണ്‍ഫറന്‍സ് മാറ്റണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്‍െറ പ്രൈവറ്റ് സെക്രട്ടറിയെ ചൊവ്വാഴ്ച ബന്ധപ്പെട്ടിരുന്നു. പ്രൈവറ്റ് സെക്രട്ടറിയില്‍നിന്നാണ് മന്ത്രിതന്നെ ഇക്കാര്യം അറിയുന്നത്. അടുത്തദിവസത്തേക്ക് കോണ്‍ഫറന്‍സ് മാറ്റിയതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.