തൊടുപുഴ: എസ്.എന്‍.ഡി.പി യോഗ നേതാക്കന്മാരെല്ലാം ശാശ്വതീകാനന്ദയുടെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനെതിരായിരുന്നുവെന്നും തന്‍െറ നിര്‍ദേശപ്രകാരം പൊലീസ് സൂപ്രണ്ടിന്‍െറ ഇടപെടല്‍ കൊണ്ടാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നുമുള്ള മുന്‍ എ.ഡി.ജി.പി വി.ആര്‍. രാജീവന്‍െറ പ്രസ്താവന ശരിയല്ളെന്ന് മുന്‍ യോഗം പ്രസിഡന്‍റ് അഡ്വ.സി.കെ. വിദ്യാസാഗര്‍. സമാധി ഇരുത്തേണ്ട ഒരു സന്യാസിയുടെ ശരീരം കീറിമുറിക്കുന്നതിലുള്ള വൈകാരിക എതിര്‍പ്പ് ശിവഗിരി സന്യാസിമാരും സ്വാമിയുടെ ആരാധകരും സമീപത്തെ എസ്.എന്‍.ഡി.പി യൂനിയനുകളുടെ ഭാരവാഹികളും മറ്റും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ആദ്യം തന്നെ എത്തിച്ചേര്‍ന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രാജന്‍ ബാബു എം.എല്‍.എയും ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കി തരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് സന്യാസിമാര്‍ക്കും എസ്.എന്‍.ഡി.പി നേതാക്കള്‍ക്കും സംശയങ്ങളില്ളെങ്കില്‍ അവരുടെ താല്‍പര്യപ്രകാരം തന്നെ നടക്കട്ടെ എന്ന നിലപാട് മുഖ്യമന്ത്രി എ.കെ. ആന്‍റണി എടുത്തിരുന്നുവെന്ന് വിദ്യാസാഗര്‍ പറഞ്ഞു. താന്‍ സ്ഥലത്ത് വൈകിയത്തെിയപ്പോഴേക്കും സ്വാമിയുടെ മൃതദേഹം വാഹനത്തില്‍ കയറ്റാന്‍ സൗകര്യപ്രദമായ വിധത്തില്‍ സെറ്റിയില്‍ സമാധി അവസ്ഥയില്‍ ഇരുത്തി സജ്ജമാക്കപ്പെട്ട് കഴിഞ്ഞതായാണ് കണ്ടത്. തുടര്‍ന്ന് അന്ന് ഐ.ജിയായിരുന്ന രാജീവനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ സന്യാസിമാര്‍ക്കും എസ്.എന്‍.ഡി.പി യോഗനേതാക്കള്‍ക്കും പോസ്റ്റ്മോര്‍ട്ടം വേണമെന്നില്ളെങ്കില്‍ പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി അദ്ദേഹം പറഞ്ഞു. താങ്കളുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോള്‍ ക്രിമിനല്‍ സൈഡില്‍ പ്രാക്ടീസ് ചെയ്യുന്ന താങ്കള്‍ക്ക് ഇതിന്‍െറയൊക്കെ വരും വരായ്കകള്‍ അറിയുമല്ളോയെന്ന് സൂചിപ്പിക്കുക മാത്രമാണ് ഐ.ജി ചെയ്തതെന്ന് വിദ്യാസാഗര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കുന്നത് ഭാവിയില്‍ പല അസൗകര്യപ്രദമായ ചോദ്യങ്ങള്‍ക്കും ഇടയാകുമെന്ന് ഞാന്‍ വെള്ളാപ്പള്ളിയോട് പറയുകയും അദ്ദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന എന്‍െറ നിലപാടിനോട് യോജിച്ചുകൊണ്ട് അവിടെ ഹാളില്‍ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോടും സന്യാസിമാരോടും യൂനിയന്‍ നേതാക്കളോടും മറ്റും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മാത്രമേ വിലാപയാത്ര ഉള്ളൂ എന്ന് പറയുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ അന്ന് ആലുവ യൂനിയന്‍ പ്രസിഡന്‍റായിരുന്ന ഡോ. സോമന് നിര്‍ദേശം കൊടുക്കുകയും ചെയ്തതായി വിദ്യാസാഗര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.