കോട്ടയം: ക്വട്ടേഷന്‍ സംഘത്തിലെ പ്രതി ജില്ലാ ജയിലില്‍ അഞ്ചു ജീവനക്കാരെ ആക്രമിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ജില്ലാജയില്‍ അസി. പ്രിസണ്‍ ഓഫിസര്‍മാരായ കരുനാഗപ്പള്ളി വടക്കുംതല തേമൂട്ടില്‍ ആര്‍. പ്രമോദ് (30), ഏറ്റുമാനൂര്‍ പുതുമറ രതീഷ് വി. നായര്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടക വസ്തുവെറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രധാനപ്രതി ഇത്തിത്താനം ഇളങ്കാവ് വടക്കേക്കുറ്റ് മിഥുന്‍ തോമസാണ് (27) ആക്രമണം അഴിച്ചുവിട്ടത്. ചൊവ്വാഴ്ച രാവിലെ 11.15നാണ് സംഭവം. ആര്‍പ്പൂക്കരയില്‍ സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ റിമാന്‍ഡിലായ നാലു പ്രതികളെയും തിങ്കളാഴ്ച രാത്രിയാണ് ജയിലിലേക്ക് കൊണ്ടുവന്നത്. വിവിധകേസുകളില്‍പെട്ട് നേരത്തേ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതികളെ ഒറ്റസെല്ലില്‍ പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് നാലുപേരെയും വിവിധസെല്ലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറിന് തടവുകാരുടെ എണ്ണമെടുക്കുന്നതിന് സെല്ലില്‍ കിടന്ന മിഥുനെ വിളിച്ചെങ്കിലും വന്നില്ല. ജയിലിലെ ചിട്ടവട്ടങ്ങളൊന്നും ബാധകമല്ളെന്നായിരുന്നു മറുപടി. ഷേവ് ചെയ്യാന്‍ നിര്‍ബന്ധിച്ചെങ്കിലും അതിനും തയാറായില്ല. ഇതിനിടെ, നാലു തടവുകാരെയും തിരിച്ചറിയാന്‍ ചൊവ്വാഴ്ച രാവിലെ ജയില്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ ഓഫിസ് മുറിയിലേക്ക് വിളിപ്പിച്ചു. സെല്ലില്‍നിന്ന് സൂപ്രണ്ടിന്‍െറ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ സൂപ്രണ്ടിനെ കാണേണ്ടെന്ന് പറഞ്ഞ് ഗാര്‍ഡ്റൂമില്‍വെച്ച് പ്രമോദിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കൈക്കുപിടിച്ച് തള്ളിയശേഷം കണ്ണിനു താഴെ ഇടിച്ചു. തടസ്സം പിടിക്കാനത്തെിയ അസി. പ്രിസണ്‍ ഓഫിസര്‍മാരായ രതീഷിനെയും മര്‍ദിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരായ പ്രദീപന്‍, ബാബു, അസി. പ്രിസണ്‍ ഓഫിസര്‍ ഹരിപ്രസാദ് എന്നിവരെ കൈയേറ്റത്തിന് മുതിര്‍ന്ന പ്രതി അസഭ്യംചെരിഞ്ഞ് വെല്ലുവിളിച്ചു. എല്ലാവരും ചേര്‍ന്ന് കീഴ്പ്പെടുത്തിയ പ്രതിയെ വിലങ്ങുവെച്ച് ഒറ്റക്ക് താമസിക്കുന്ന സെല്ലിലേക്ക് മാറ്റി. മുഖത്ത് പരിക്കേറ്റ പ്രമോദും രതീഷും ജില്ലാ ജനറല്‍ ആശുപത്രി 11ാം വാര്‍ഡില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.