പാലാ: കന്യാസ്ത്രീ മഠങ്ങള്‍ പോലുള്ള സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അതതു സ്ഥാപനാധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നിര്‍ദേശിച്ചു. സിസ്റ്റര്‍ അമല കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പാലായിലെ ലിസ്യു കോണ്‍വെന്‍റില്‍ എത്തിയ അദ്ദേഹം മഠാധികൃതരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സി.സി ടി.വി കാമറകളും നായവളര്‍ത്തലും സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്താവുന്നതാണ്. കൊലപാതകങ്ങള്‍ക്കും മോഷണങ്ങള്‍ക്കും ശേഷം പ്രതിയെ പിടികൂടുക മാത്രമല്ല ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും പൊലീസിന്‍െറ കര്‍ത്തവ്യമാണെന്ന് നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടി. കന്യാസ്ത്രീ മഠങ്ങള്‍ക്കുനേരെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ പൊലീസ് ജാഗ്രത പാലിച്ചില്ളെന്ന ആരോപണം ഗൗരവമുള്ളതാണ്. ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്‍െറ കൃത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായതായി ആരോപിച്ച് സിസ്റ്റര്‍ അമല കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എബി ജെ. ജോസ് പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റിക്ക് നല്‍കിയ പരാതിയത്തെുടര്‍ന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് പാലായില്‍ എത്തിയത്. മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മഠാധികൃതര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.