കോട്ടയം: നിക്ഷേപത്തുക അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എം.എല്‍.എയുടെ ബന്ധുവില്‍നിന്നടക്കം 13 ലക്ഷം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പാലാ വള്ളിച്ചിറ കുറിച്ചി ചെറുകര ഇത്തിത്തറയില്‍ സാബുവിനെയാണ് (48) ചിങ്ങവനം എസ്.ഐ കെ.പി. ടോംസണിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ എം.എല്‍.എ സുരേഷ്കുറുപ്പിന്‍െറ സഹോദരന്‍ മൂലവട്ടം കുറ്റിക്കാട്ട് ജി. വിജയനാഥ് (65), കാരാപ്പുഴ ശിവശക്തി സുബ്രഹ്മണ്യന്‍ (53) എന്നിവരില്‍നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. വിജയനാഥിന്‍െറ 10 ലക്ഷം രൂപയും സുബ്രഹ്മണ്യന്‍െറ മൂന്നു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. 2011ലാണ് കേസിനാസ്പദമായ സംഭവം. ചിങ്ങവനം കേന്ദ്രീകരിച്ച് കേരള ഹെല്‍ത്ത് സര്‍വിസ് പാരാമെഡിക്കല്‍സ് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി രൂപവത്കരിച്ച് പലരില്‍നിന്ന് പണം വാങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പണം തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.