കോട്ടയം: രണ്ടു വര്‍ഷം മുമ്പുള്ള ഗാന്ധിജയന്തി ദിനത്തില്‍ തന്‍െറ ജീവിതത്തെ ഒരുകല്ലുകൊണ്ട് ഇരുട്ടിലാക്കിയ അക്രമിയോട് മനസ്സാ ക്ഷമിച്ചാണ് ഈ മാലാഖയുടെ ഗാന്ധിസ്മരണ. കല്ലറ എന്ന ഗ്രാമത്തില്‍നിന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ശബരി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് അജ്ഞാതനായ അക്രമിയെറിഞ്ഞ കല്ല് പ്രീതയുടെ (24) ഇടത്തേ കണ്ണിന്‍െറ കാഴ്ചയെടുത്തത്. 2013 ഒക്ടോബര്‍ രണ്ടിന് പാലക്കാടിനുശേഷം പറളി-മങ്കര സ്റ്റേഷനുകള്‍ക്കിടെ പകല്‍ രണ്ടേമുക്കാലിനായിരുന്നു സംഭവം. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റില്‍ ജനാലയോട് ചേര്‍ന്ന സീറ്റിലിരിക്കുകയായിരുന്നു ഭാവിജീവിത സ്വപ്നങ്ങളുമായി പ്രീത. ഈ സമയം പുറത്തുനിന്ന് ആരോ എറിഞ്ഞ കല്ല് ജനാലയുടെ കമ്പിയില്‍ തട്ടി പിളര്‍ന്ന് ഒരു കഷണം പ്രീതയുടെ കണ്ണിലൂടെ തുളച്ചിറങ്ങുകയായിരുന്നു. അടുത്ത സീറ്റിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് എന്ന പട്ടാള ഉദ്യോഗസ്ഥനാണ് സെക്കന്തരാബാദിലേക്കുള്ള തന്‍െറ യാത്ര റദ്ദാക്കി രക്തത്തില്‍ കുളിച്ചനിലയിലായ പ്രീതയെ ആശുപത്രിയിലത്തെിച്ചത്. പിന്നീട് വീട്ടുകാരത്തെി വിദഗ്ധ ചികിത്സക്കായി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കണ്ണാശുപത്രികളില്‍ എത്തിച്ചെങ്കിലും ഞരമ്പ് മുറിഞ്ഞതിനാല്‍ കാഴ്ച തിരിച്ചുകിട്ടാന്‍ സാധിക്കുകയില്ളെന്ന് അറിയിച്ചതോടെ കുടുംബത്തിന്‍െറ താങ്ങാകാന്‍ ജോലിക്കിറങ്ങിയ പ്രീതയുടെ സ്വപ്നക്കൂടാരമാണ് തകര്‍ന്നുടഞ്ഞത്. കേരളത്തെയാകെ ഞെട്ടിച്ച സംഭവത്തില്‍ ആശ്വാസവാക്കുകളുമായി എല്ലാവരുമത്തെി. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത നഷ്ടത്തിന് റെയില്‍വേ നിശ്ചയിച്ചത് 2,40,000 രൂപ. അതും ട്രൈബ്യൂണലില്‍ ഒന്നര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍. ജോലി തേടി അന്യസംസ്ഥാനത്തേക്കുപോയ ആതുരശുശ്രൂഷകയെ കേരളത്തിന്‍െറ മണ്ണില്‍വെച്ചുതന്നെ കണ്ണെറിഞ്ഞ് തകര്‍ത്തിട്ടും സ്വന്തം നാട്ടില്‍ ഒരു ജോലി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. സംഭവം നടന്നപ്പോള്‍ എല്ലാസഹായവും ചെയ്യാമെന്നേറ്റ എം.എല്‍.എയും ഇപ്പോള്‍ കാര്യം മറന്ന മട്ടായി. മുഖ്യമന്ത്രിക്കും റെയില്‍വേ മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ പലവുരു നല്‍കി. രണ്ടു വര്‍ഷത്തിനിടെ ഇത്രയും സഹതാപത്തിനുള്ള അര്‍ഹത അവകാശപ്പെടാനില്ലാത്തവര്‍ക്കുപോലും സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കി സഹായിച്ചപ്പോഴും പ്രീതയെ മറന്നു. ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള പ്രീതക്ക് തുച്ഛശമ്പളത്തിലുള്ള ജോലി നല്‍കാന്‍ പോലും സ്വകാര്യസ്ഥാപനങ്ങള്‍ മടിക്കുകയാണ്. ഇതിനിടെയാണ് നഴ്സിങ് പഠനത്തിനെടുത്ത വായ്പ തിരിച്ചടക്കാത്തതിന്‍െറ പേരില്‍ ബാങ്കിന്‍െറ ജപ്തി നോട്ടീസ്. ചത്തെുതൊഴിലാളിയായ കല്ലറ കണ്ണംപുഞ്ചയില്‍ പവിത്രനും രാധയുമാണ് പ്രീതയുടെ മാതാപിതാക്കള്‍. എം.കോം കഴിഞ്ഞ അമിത സഹോദരിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.