ആദ്യ ദിവസം നാട്ടുകാരുമായി കൈയാങ്കളി

ചങ്ങനാശേരി: റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് കുറിച്ചി-കാവാലം റൂട്ടില്‍ ഈര വരെ ബസ് സര്‍വിസ് ചുരുക്കി സ്വകാര്യ ബസ് ജീവനക്കാര്‍ ആരംഭിച്ച സമരത്തിന്‍െറ ആദ്യ ദിവസത്തില്‍ കൈയാങ്കളി. സംഭവത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍ അര്‍ജുന്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഈര വരെ ഓടുമെന്നറിയിച്ചിരുന്ന സ്വകാര്യ ബസുകള്‍ ട്രിപ്പുകള്‍ പൂര്‍ണമായി മുടക്കി മറ്റു വാഹനങ്ങള്‍ക്ക് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ ഈര ജങ്ഷനില്‍ ബസുകള്‍ പാര്‍ക്ക് ചെയ്തതോടെയാണ് പ്രശ്നം ഉടലെടുത്തത്. ബസുകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് നടന്നു ഈരയിലത്തെിയ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തുടര്‍യാത്രക്ക് ബസ് സര്‍വിസ് ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ കൈയാങ്കളി ഉണ്ടായി. പൊലീസും ആര്‍.ടി.ഒയും പൊതുമരാമത്ത് വകുപ്പും പ്രശ്നത്തില്‍ ഇടപെട്ട് റോഡ് അടിയന്തരമായി നന്നാക്കുമെന്നറിയിച്ചിട്ടും സമരം പിന്‍വലിക്കാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തയാറായിട്ടില്ല. പൊതുമരാമത്ത് വകുപ്പില്‍നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടുന്നതുവരെ ഈരയില്‍ സര്‍വിസ് അവസാനിപ്പിക്കാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.