കോട്ടയം: റോഡുകളില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ ഡിസംബര്‍ 11നകം ഇവ നീക്കിയില്ളെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ യു.വി. ജോസ്. റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കാനും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആറു മുനിസിപ്പാലിറ്റികളിലും പരിശോധനാ സ്ക്വാഡുകളെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ആര്‍.ഡി.ഒ, തഹസില്‍ദാര്‍മാര്‍, അഡിഷണല്‍ തഹസില്‍ദാര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, പി.ഡബ്ള്യു.ഡി, ആര്‍.ടി.ഒ, നാഷനല്‍ ഹൈവേ അതോറിറ്റി, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവരാണ് അംഗങ്ങള്‍. വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന സര്‍ക്കാര്‍ ദിശാസൂചികകള്‍ മറക്കുന്ന പി.ഡബ്ള്യു.ഡിയുടെ അനുവാദം വാങ്ങാതെ സ്ഥാപിച്ച എല്ലാ പരസ്യ ബോര്‍ഡുകളും നീക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപവത്കരിച്ച് പ്രദേശത്തെ ട്രാഫിക് നിയന്ത്രണവും പരസ്യ ബോര്‍ഡുകളുടെ നിയന്ത്രണവും സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.ടി.ഒ പ്രസാദ് എബ്രാഹം, റോഡ് സേഫ്റ്റി കണ്‍സല്‍ട്ടന്‍റ് പി.ഡി. സുകുമാരന്‍, തഹസീല്‍ദാര്‍മാരായ കെ.എം. നാരായണന്‍ നായര്‍ (വൈക്കം), ബേബി സേവ്യര്‍ (മീനച്ചില്‍), കെ.പി. സജീവ് (കാഞ്ഞിരപ്പള്ളി), ഡാലീസ് ജോര്‍ജ് (ചങ്ങനാശേരി), ജോസഫ് സെബാസ്റ്റ്യന്‍ (കോട്ടയം) തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.