പൂത്താലങ്ങളുടെ വരവിന് ഇന്ന് തുടക്കംകുറിക്കും

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് വിവധ വനിത സമാജങ്ങളുടെ ആഭിമുഖ്യത്തിലുള്ള പൂത്താല വരവിന് ചൊവ്വാഴ്ച വൈകീട്ട് തുടക്കംകുറിക്കും. ഇനിയുള്ള ഏഴു ദിനങ്ങളില്‍ പൂത്താലങ്ങളുടെ വര്‍ണാഭയില്‍ നഗരം ഭക്തിനിര്‍ണയമാകും. മൂന്നാം അഷ്ടമി ഉത്സവദിനമായ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് എസ്.എന്‍.ഡി.പി വൈക്കം യൂനിയന്‍െറ ആഭിമുഖ്യത്തിലുള്ള പൂത്താലവരവ് വൈക്കം ആശ്രമം ഹൈസ്കൂളില്‍നിന്ന് ആരംഭിക്കും. നാലാം ഉത്സവത്തില്‍ കേരള വിശ്വകര്‍മസഭ, കേരളാ പട്ടാര്യസമാജം, കേരള ഗണകകണിശസഭയും അഞ്ചാം ദിവസം കെ.പി.എം.എസ് വൈക്കം യൂനിറ്റും അഷ്ടമി ഉത്സവത്തലില്‍ ആദ്യമായിട്ട് കേരള പട്ടികവര്‍ഗ സംഘടനയും പൂത്താലവരവില്‍ പങ്കെടുക്കും, വീരശൈവയും ആറാം ഉത്സവത്തില്‍ തമിഴ് വിശ്വബ്രഹ്മസമാജം കേരള വേലന്‍മഹാസഭ വിളക്കിത്തല നായര്‍ സമാജവും ഏഴാം ഉത്സവത്തലില്‍ കേരളവണിക്ക് വൈശ്യസംഘം, താലൂക്ക് ധീവരസഭയുടെയും ആഭിമുഖ്യത്തിലുള്ള വനിതാസമാജങ്ങള്‍ നടത്തുന്ന പൂത്താലത്തോടെ പൂത്താലവരവിന് സമാപ്തി കുറിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.