തീര്‍ഥാടകര്‍ കുറഞ്ഞു; കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം

കോട്ടയം: ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരുടെ വരവ് കുറഞ്ഞതോടെ ശബരിമല സീസണ്‍ തുടക്കത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് വരുമാനനഷ്ടം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 30 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ഇതുവരെ ഏഴരലക്ഷം രൂപയാണ് ഓടിയത്. ഈമാസം 16 മുതല്‍ 19വരെ മൂന്നു ലക്ഷമായിരുന്നു വരുമാനം. പിന്നീടുള്ള ദിവസസങ്ങളില്‍ നേരിയവര്‍ധനയുണ്ടായി. 20ന് 1.28 ലക്ഷം, 21ന് 1.93 ലക്ഷം, 22ന് 91,210 രൂപ എന്നിങ്ങനെയായിരുന്നു വരുമാനം. വരും ദിവസങ്ങളില്‍ അയ്യപ്പന്മാരുടെ വരവ് വരുമാനം കൂട്ടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തമിഴ്നാട്ടിലെ മഴയും വെള്ളപ്പൊക്കവും ആദ്യവാരത്തില്‍ തന്നെയത്തെിയത് തിരിച്ചടിയായി. ഇതിനൊപ്പം ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയതും തീര്‍ഥാടകരുടെ വരവിനെയും ദോഷകരമായി ബാധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരെ പ്രതീക്ഷിച്ച് കോട്ടയം ഡിപ്പോയില്‍ 25 ബസുകളാണ് എരുമേലി, പമ്പ റൂട്ടിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. തീര്‍ഥാടകരില്ലാത്തതിനാല്‍ ദിവസവും 12 ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. പലബസുകളും തീര്‍ഥാടകരുടെ എണ്ണം കുറവുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.