ചങ്ങനാശേരി: മന്നം ട്രോഫി കായികമേളക്ക് വര്‍ണാഭമായ മാസ്ഡ്രില്ളോടെ പെരുന്ന എന്‍.എസ്.എസ് കോളജ് മൈതാനത്ത് തുടക്കം. ആദ്യ ദിനം 48 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 12 പോയന്‍േറാടെ കാവാലം, ചൂരക്കോട് എന്‍.എസ്.എസ് സ്കൂളുകള്‍ മുന്നേറുന്നു. സീനിയര്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പന്തളം എന്‍.എസ്.എസാണ് 29 പോയന്‍റുമായി ഒന്നാം സ്ഥാനത്ത്. സബ് ജൂനിയര്‍, എല്‍.പി കിഡീസ് വിഭാഗത്തില്‍ 30 പോയന്‍റുമായും കിഡീസ് വിഭാഗത്തില്‍ 16 പോയന്‍റുമായും നിറമണ്‍കര എം.എം.ആര്‍.എച്ച്.എസാണ് മുന്നില്‍. രാവിലെ മന്നം സമാധിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖാ പ്രയാണത്തോടെയാണ് മേളക്ക് തുടക്കമായത്. ഡോ. എന്‍. ജയരാജ് എം.എല്‍.എ കായികമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ പ്രഫ. കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ജി. ഹരികുമാര്‍ സംസാരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സമ്മാനദാനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.