കോട്ടയം: ജനസൗഹൃദ ജില്ലാ ഭരണകൂടം പ്രഖ്യാപനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടന്നു. കലക്ടര്‍ യു.വി. ജോസ് മുഖ്യാതിഥിയായി നടന്ന സമ്മേളനത്തില്‍ 2016ല്‍ ജനസേവനവര്‍ഷമായി ആചരിച്ച് ഏഴിന കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനും തീരുമാനിച്ചു. ജില്ലയിലെ വിവിധസര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, ആനുകൂല്യങ്ങള്‍, പദ്ധതികള്‍ എന്നിവയെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ എത്തിക്കുന്നതിന് വെബ്സൈറ്റ്, മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നിവയുണ്ടാക്കും. പരാതികളുടെ അവസ്ഥയറിയാനും ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയ ഫ്രണ്ട് ഓഫിസ് സംവിധാനം പ്രധാന ജില്ലാ ഓഫിസുകളില്‍ ആരംഭിക്കുന്നതിനൊപ്പം കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനവും ഏര്‍പ്പെടുത്തും. ജില്ലയിലെ പ്രധാന ഓഫിസുകളില്‍ ജനസൗഹൃദശുചിമുറിയും കുടിവെള്ള സൗകര്യവും ഏര്‍പ്പെടുത്തും. വലിച്ചെറിയല്‍ സംസ്കാരം ഒഴിവാക്കി ഓഫിസ് പരിസരത്ത് മരങ്ങളും പൂച്ചെട്ടികളും നട്ടുപിടിപ്പിക്കും. ജില്ല-താലൂക്ക്-ബ്ളോക്കുതലങ്ങളില്‍ മുഖാമുഖം പരിപാടി. ഓഫിസ് സമയത്ത് അച്ചടക്കം ഉറപ്പാക്കുന്നതിനൊപ്പം മൂവ്മെന്‍റ് രജിസ്റ്ററുകള്‍ നിര്‍ബന്ധമാക്കും. ജില്ലാ ഓഫിസുകളില്‍ റെക്കോഡുകള്‍ സൂക്ഷിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും പ്രത്യേക സ്കില്‍, കമ്പ്യൂട്ടര്‍, മാനേജ്മെന്‍റ് പരിശീലനങ്ങള്‍ നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അനുമോദനം നല്‍കി. മികച്ച വരണാധികാരികള്‍ക്കുള്ള സമ്മാനദാനം കലക്ടര്‍ യു.വി. ജോസ് നിര്‍വഹിച്ചു. എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡോ. റൂബിള്‍രാജ്, അസി. കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, പാലാ ആര്‍.ഡി.ഒ സി.കെ. പ്രകാശ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എം.പി. ജോസ്, എ.ഡി.സി (ജനറല്‍) ടി.എം. മുഹമ്മദ് ജാ, കോട്ടയം ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ അഗസ്റ്റിന്‍, കരൂര്‍ പഞ്ചായത്ത് ടി.ജെ. ജോസഫ്, സെക്രട്ടറി കെ. ബാബുരാജ്, എന്‍.ജി.ജ യൂനിയന്‍ ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നന്‍, ജോയന്‍റ് കൗണ്‍സില്‍ ജില്ലാസെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) വി.ആര്‍. മോഹനന്‍പിള്ള സ്വാഗതവും എസ്. കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.