പമ്പ: ശബരിമല ദര്‍ശനത്തിനത്തെുന്നവര്‍ സ്നാനത്തിന് ശേഷം പമ്പയാറ്റില്‍ ഉടുതുണി ഉപേക്ഷിക്കരുതെന്ന ഹൈകോടതിയുടെയും സര്‍ക്കാറിന്‍െറയും ദേവസ്വം ബോര്‍ഡിന്‍െറയും മുന്നറിയിപ്പുകള്‍ക്ക് ആദ്യദിനങ്ങളില്‍ തന്നെ തിരിച്ചടി. പമ്പയില്‍ കുളിക്കാനിറങ്ങുന്ന ഇതരസംസ്ഥാന തീര്‍ഥാടകരില്‍ ബഹുഭൂരിപക്ഷവും എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് ഉടുതുണി പമ്പയില്‍ ഉപേക്ഷിക്കുന്ന പതിവ് ഇത്തവണയും തുടര്‍ന്നു. ഇതോടെ തീര്‍ഥാടനം ആരംഭിച്ച് ആദ്യ രണ്ടുദിനങ്ങള്‍ പിന്നിടുമ്പോള്‍ പമ്പയില്‍നിന്ന് സന്നദ്ധസേന ശേഖരിച്ചത് രണ്ടു ലോഡോളം തുണിക്കെട്ടുകളും പ്ളാസ്റ്റിക് കുപ്പികളും. പെറുക്കിയെടുക്കാനാകാതെ ആറ്റില്‍ ഇതിന്‍െറ ഇരട്ടിവസ്ങ്ങ്രള്‍ കെട്ടിക്കിടക്കുന്നുണ്ട്. തുണി ഉപേക്ഷിച്ചും അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞും പമ്പയെ മലിനീകരിക്കുന്നത് തടയാന്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും വര്‍ഷങ്ങളായി നടത്തുന്ന ബോധവത്കരണമടക്കമുള്ള എല്ലാ പദ്ധതികളും ഇക്കുറിയും പൊളിഞ്ഞു. തുണി മാത്രമല്ല പ്ളാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷണപദാര്‍ഥങ്ങളുടെ പ്ളാസ്റ്റിക് പാക്കറ്റുകളുമെല്ലാം പമ്പയിലാണ് ഉപേക്ഷിക്കുന്നത്. നടതുറന്ന ദിവസം തന്നെ കുളിക്കാനിറങ്ങിയ ഭക്തരില്‍ ബഹുഭൂരിപക്ഷവും പമ്പയില്‍ തുണി ഉപേക്ഷിച്ചു. നല്ല ഒഴുക്കുണ്ടായിട്ടും മുണ്ടുകളും തോര്‍ത്തുകളും ഉള്‍പ്പെടുന്ന വസ്ത്രങ്ങള്‍ കല്ലിലുടക്കി ആറ്റില്‍ കുന്നുകൂടിയതോടെ സന്നദ്ധസേനയെ ഇറക്കി ഇവ മാറ്റാന്‍ നടപടി എടുക്കുകയായിരുന്നു. വിശ്വാസത്തിന്‍െറ ഭാഗമല്ളെങ്കിലും പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്ന പ്രവണത വര്‍ഷങ്ങളായി വര്‍ധിച്ചുവരികയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഇതിന് പിന്നില്‍. പമ്പയില്‍ സ്നാനം നടത്തിയ ശേഷം ഉടുതുണി ഉപേക്ഷിച്ച് പുതിയ വസ്ത്രം ധരിച്ച് മലകയറുകയാണ് ഇവര്‍ ചെയ്യുന്നത്. ആയിരങ്ങള്‍ ഒന്നിച്ച് സ്നാനം നടത്തുന്നതിനാല്‍ ഓരോ ദിവസവും ലോഡുകണക്കിന് വസ്ത്രങ്ങളാണ് സന്നദ്ധസേനക്ക് ശേഖരിക്കേണ്ടി വരുന്നത്. ഇത്തവണ ഇതിന് അറുതിവരുത്താന്‍ തീര്‍ഥാടനം ആരംഭിക്കുന്നതിന് മുമ്പ് അധികൃതര്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ബോര്‍ഡുകളും മറ്റും സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, ഇതൊന്നും ഫലംകണ്ടില്ല. തുണി ഒഴുക്കി പമ്പയെ മലിനപ്പെടുത്തുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡിനും പൊലീസിനും ഹൈകോടതി പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ആറ്റില്‍നിന്ന് വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ബോര്‍ഡ് 55ലക്ഷം രൂപക്ക് കരാര്‍ നല്‍കുകയായിരുന്നു. പെറുക്കിയെടുക്കുന്ന വസ്ത്രങ്ങളെല്ലാം ലോറിയില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇത്തവണയും ഇതിനായി കരാര്‍ നല്‍കിയിട്ടുണ്ട്. 15 വര്‍ഷമായി പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് മലിനീകരണം തുടരുന്നുണ്ടെന്നും ഏതാനും വര്‍ഷങ്ങളായി ഇത് വര്‍ധിച്ചിരിക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വസ്ത്രം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അതിനായി പമ്പാതീരത്ത് ബാസ്കറ്റുകള്‍ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗം ഭക്തരും അതുപയോഗിക്കുന്നില്ല. അടുത്ത വര്‍ഷം മുതല്‍ ബോധവത്കരണം നടത്തുമെന്നും എല്ലാ ഭാഷകളിലും പ്രചാരണം നടത്തുമെന്നും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ‘ മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.