കോട്ടയം: കനത്ത മഴയില്‍ തമിഴ്നാട്ടില്‍നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും വില കുതിച്ചുയരുന്നു. ഓണക്കാലത്ത് വിഷപച്ചക്കറി എന്ന പേരില്‍ മലയാളികള്‍ ഉപേക്ഷിച്ച തമിഴ്നാട് പച്ചക്കറിക്കാണ് ഇപ്പോള്‍ തീവില. മഴയില്‍ തമിഴ്നാട്ടില്‍ വ്യാപക കൃഷിനാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ കര്‍ണാടകയില്‍നിന്നുള്ള പച്ചക്കറിയാണ് വ്യാപാരികളുടെ ആശ്രയം. തമിഴ്നാട്ടില്‍നിന്നുള്ള വാഹന വരവ് കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി. കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് കുമളി വഴിയുള്ള ചരക്കുനീക്കം ഇപ്പോള്‍ ഭാഗികമാണ്. ശബരിമല തീര്‍ഥാടനം ആരംഭിച്ചതിനാല്‍ ഏറെ വില്‍പനയുള്ള വേളയില്‍ തന്നെ പലയിനം പച്ചക്കറികളും ഉള്ളി, കിഴങ്ങുവര്‍ഗങ്ങളും കിട്ടാനില്ലാത്തതും വില കുതിച്ചുയര്‍ന്നതും വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. കേരളത്തിലത്തെുന്ന പച്ചക്കറികളില്‍ 20-30 ശതമാനം വരെ ചീഞ്ഞളിഞ്ഞ അവസ്ഥയിലാണെന്നും പല ഇനങ്ങള്‍ക്ക് 50 ശതമാനം വരെ വില ഉയര്‍ന്നതായും വ്യാപാരികള്‍ അറിയിച്ചു. തമിഴ്നാട്ടിലെ കമ്പം, തേനി, ഓട്ടന്‍ഛത്രം, മേട്ടുപ്പാളയം, പൊള്ളാച്ചി, ഊട്ടി എന്നിവടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികളും വാഴപ്പഴങ്ങളും എത്തിയിരുന്നത്. എന്നാല്‍, അവിടെ ദിവസങ്ങളായി തുടരുന്ന കനത്ത മഴയത്തെുടര്‍ന്ന് ഇവയുടെ വരവില്‍ 50 ശതമാനംവരെ കുറവുണ്ടായിട്ടുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. മഴ തുടരുന്നതിനാല്‍ വിളവെടുക്കാന്‍ കഴിയാതെ ഏക്കറുകണക്കിന് ഭൂമിയിലെ പച്ചക്കറികളാണ് തമിഴ്നാട്ടില്‍ നശിച്ചിട്ടുള്ളത്. കേരളത്തില്‍ എത്തുന്ന പച്ചക്കറികളില്‍ പകുതിയും നശിച്ച അവസ്ഥയിലാകുന്നതിനാല്‍ വന്‍ നഷ്ടം ഉണ്ടാകുന്നതായി മൊത്ത വ്യാപാരികള്‍ പറയുന്നു. 30 കിലോയുടെ ഒരുപെട്ടി തക്കാളിയില്‍ 10 കിലോവരെ നഷ്ടപ്പെടുന്നുണ്ട്. മുരിങ്ങക്കക്കും തക്കാളി, ബീന്‍സ്, പാവക്ക, വെണ്ടക്ക എന്നിവക്കാണ് നിലവില്‍ വില ഗണ്യമായി ഉയര്‍ന്നിട്ടുള്ളത്. ബീന്‍സിന് 25-30 രൂപയില്‍നിന്ന് 60-65ലത്തെി. തക്കാളിക്ക് 60-65 രൂപയാണ് ബുധനാഴ്ചത്തെ ചില്ലറ വില്‍പനവില. പച്ചപ്പയര്‍ കിട്ടാനില്ല. അതിനാല്‍ നാടന്‍ പയറിന് 70-75 രൂപക്കാണ് വില്‍പന. ഇതും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. മാങ്ങക്കും ബീറ്റ്റൂട്ടിനും ഉള്ളിക്കും നേരിയ വര്‍ധനയുണ്ട്. ബീറ്റ്റൂട്ട് 40 രൂപയായപ്പോള്‍ ഉരുളക്കിഴങ്ങിന് 40-45 രൂപയായി. പയര്‍വര്‍ഗങ്ങള്‍ക്ക് വരും ദിവസങ്ങളിലും വില കുതിച്ചുയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. തമിഴ്നാട്ടില്‍ മഴ തുടരുന്നതിനാല്‍ ഇതുവരെ കോടികളുടെ നഷ്ടം സംഭവിച്ചതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിളവെടുക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ പച്ചക്കറി നശിക്കുന്ന സാഹചര്യമാണ് അവിടെ. ഇത് വരും ദിവസങ്ങളില്‍ വില ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. പ്രതിദിനം 250-300 ലോഡുവരെ പച്ചക്കറിയാണ് കേരളത്തില്‍ എത്തിയിരുന്നത്. കമ്പം-തേനി എന്നിവിടങ്ങളില്‍നിന്ന് കോട്ടയം-പത്തനംതിട്ട ജില്ലകളില്‍ 12 ലോഡ് പച്ചക്കറി എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നോ നാലോ ലോഡ് മാത്രമാണ് എത്തുന്നത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന കേരളത്തിലെ പലയിടത്തും മഴ മൂലം പച്ചക്കറി വിളവെടുക്കാനാകാതെ നശിക്കുകയാണ്. മറയൂര്‍-കാന്തല്ലൂര്‍ മേഖലകളിലാണ് വന്‍നഷ്ടം ഉണ്ടായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.