കോട്ടയം: റെയില്‍വേയുടെ 244ാം നമ്പര്‍ ഓവര്‍ ബ്രിഡ്ജ് അടച്ചതിനെതുടര്‍ന്ന് വരുത്തിയ ഗതാഗത മാറ്റത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പരിഹാരമായി. റെയില്‍വെ ഡെ. ചീഫ് എന്‍ജിനീയറെ ചെന്നൈ ഓഫിസിലേക്ക് കലക്ടറും മന്ത്രിയും യോഗത്തില്‍വെച്ച് ടെലിഫോണില്‍ ബന്ധപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് ഗതാഗതത്തിന് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനമായത്. റെയില്‍ പാളം ക്രോസ് ചെയ്യാന്‍ താല്‍ക്കാലിക സംവിധാനം റെയില്‍വേ ഒരുക്കും. ഇവിടെ ഒരു കാവല്‍ക്കാരനെ നിയമിക്കണമെന്നും ഇതുസംബന്ധമായ ഏര്‍പ്പാടുകള്‍ നടത്തുന്നതിന് അസി.എക്സി എന്‍ജിനീയറെ ചുമതലപ്പെടുത്തണമെന്ന മന്ത്രിയുടെ നിര്‍ദേശവും റെയില്‍വേ അംഗീകരിച്ചു. ചെങ്ങന്നൂര്‍-റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായാണ് ചിങ്ങവനത്തെയും-പരുത്തുംപാറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നവംബര്‍ ഒമ്പതിന് അടച്ചത്. തുടര്‍ന്ന് ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. അസി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍, റെയില്‍വേ അസി. എക്സി. എന്‍ജിനീയര്‍ ജോസ് അഗസ്റ്റിന്‍, റവന്യൂ, പൊതുമരാമത്ത്, ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.