കോട്ടയം: ശബരിമല തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയതോടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കി കെ.എസ്.ആര്‍.ടി.സിയും റെയില്‍വേയും. ശബരിമല തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള കൗണ്ടറുകള്‍ക്ക് പുറമേ രണ്ട് ടിക്കറ്റ് കൗണ്ടറുകള്‍ കൂട്ടും. യന്ത്രത്തിന്‍െറ സഹായത്തോടെ ഏത് സ്റ്റേഷനിലെയും ടിക്കറ്റ് ലഭ്യമാക്കുന്നതിന് പ്രത്യേകസംവിധാനവും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി, ടാക്സികള്‍, സന്നദ്ധസംഘടനകള്‍ എന്നിവക്ക് കൗണ്ടറുകള്‍ ഉണ്ടാകും. പ്ളാസ്റ്റിക് ഇല്ലാത്ത മണ്ഡലകാലമെന്ന ജില്ലാ ഭരണകൂടത്തിന്‍െറ തീരുമാനം നടപ്പാക്കാന്‍ റെയില്‍വേയും കൈകോര്‍ക്കും. സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് പ്ളാസ്റ്റിക് ബാഗിന് പകരം തുണിസഞ്ചികള്‍ വിതരണം ചെയ്യും. പ്ളാസ്റ്റിക് കുപ്പികള്‍ വഴിയില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കാന്‍ അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന പ്ളാസ്റ്റിക് കുപ്പികളില്‍ ശുദ്ധജലം നിറച്ചുനല്‍കും. റെയില്‍വേ പ്ളാറ്റ്ഫോമില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ടുവരെ വൈദ്യസംഘത്തിന്‍െറ സേവനവും ഉണ്ടാകും. 600പേര്‍ക്ക് അന്തിയുറങ്ങാനും സംവിധാനമുണ്ടാകും. ശബരിമലയിലേക്ക് ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് എത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നതോടെ തിരക്ക് വര്‍ധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തീര്‍ഥാടക വിശ്രമകേന്ദ്രം, യന്ത്രപ്പടി എന്നിവ തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടും. ദീര്‍ഘദൂര ട്രെയിനുകളായ കേരള എക്സ്പ്രസ്, ജയന്തി ജനത എന്നിവയിലാണ് കുടുതല്‍ തീര്‍ഥാടകര്‍ വന്നത്തെുക. ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരുടെ സേവനം ഉറപ്പുവരുത്തും. ശബരിമലയിലേക്കുള്ള മണ്ഡലകാല പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍നിന്ന് 24 മണിക്കൂര്‍ സര്‍വിസ് ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ എരുമേലിക്ക് 93 രൂപയും പത്തനംതിട്ട വഴിയുള്ള സര്‍വിസിന് 116 രൂപയുമാണ് നിരക്ക്. സീസണില്‍ ആദ്യഘട്ടത്തില്‍ 25 ബസുകളും രണ്ടാംഘട്ടത്തില്‍ അധികമായി 30 ബസുകളും സര്‍വിസ് നടത്തുന്നതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളില്‍ നിന്നത്തെിച്ച പുതിയ ബസുകളാണ് ഇത്തവണ പമ്പ സര്‍വിസിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞതവണ ഒരു പുതിയ ബസ് പോലും സര്‍വിസ് നടത്തിയിരുന്നില്ല. ഫാസ്റ്റ് നിരക്കില്‍ സര്‍വിസ് നടത്തുന്ന ബസില്‍ തീര്‍ഥാടകര്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും യാത്ര ചെയ്യാം. ഫെയര്‍ സ്റ്റേജ് അടിസ്ഥാനത്തില്‍ മണര്‍കാട്, പാമ്പാടി, പതിനാലാംമൈല്‍, കൊടുങ്ങൂര്‍, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, കൊരട്ടി, മുക്കൂട്ടുതറ, കണമല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറും തുറക്കും. രണ്ടാംഘട്ടത്തില്‍ എ.സി, നോണ്‍ എ.സി ലോ ഫ്ളോര്‍ ബസുകളും സര്‍വിസ് നടത്തും. അതേസമയം, ഒരുക്കം പൂര്‍ണമാണെന്ന് അധികൃതര്‍ പറയുമ്പോഴും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെി പമ്പക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇത്തവണ ഏറെ ദുരിതം അനുഭവിക്കേണ്ടിവരും. ഡിപ്പോയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ക്ഷോപ് അടക്കമുള്ളവരുടെ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ സ്ഥലപരിമിതിയാണ് പ്രധാനതടസ്സം. രാത്രിയില്‍ ബസുകള്‍ പോലും ടി.ബി റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.