കോട്ടയം: കോട്ടയത്തെ ബിവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാലയില്‍ മോഷണം. വിലകൂടിയ 30 മദ്യക്കുപ്പികള്‍ കവര്‍ന്നു. 9000 രൂപയും കവര്‍ന്നതായി അധികൃതര്‍ പറഞ്ഞു. തിരുനക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ഡ് മദ്യവില്‍പനഷോപ്പിലാണ് മോഷണം. തിങ്കളാഴ്ച രാവിലെ 9.45ന് കടതുറക്കാനത്തെിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. തിരുനക്കര ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന്‍െറ പിന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. മേശയില്‍ സൂക്ഷിച്ച 9000 രൂപയാണ് അപഹരിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. കച്ചവടത്തിനായി പതിവായി സൂക്ഷിക്കാറുള്ള തുകയാണിത്. മദ്യക്കുപ്പികള്‍ അടങ്ങിയ പെട്ടികള്‍ വാരിവലിച്ചിട്ട നിലയാണ്. ബാങ്കില്‍ നിക്ഷേപിക്കാനായി കഴിഞ്ഞദിവസത്തെ വിറ്റുവരവായ 18 ലക്ഷത്തോളം രൂപ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ വിറ്റുവരവാണിത്. ലോക്കറിന്‍െറ ലിവര്‍ ഒടിഞ്ഞ നിലയിലാണ്. മുന്‍വശത്തെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പിന്നിലെ വാതില്‍ ചാരിയ നിലയിലായിരുന്നു. പൊലീസും വിരലടയാളവിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. അതേസമയം ചില്ലറനാണയങ്ങള്‍ അടക്കം 1000ത്തോളം രൂപയും മദ്യക്കുപ്പികളുമാണ് കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ലോക്കര്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 20ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ സ്റ്റോക്കുണ്ടായിരുന്നു. കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 800 മുതല്‍ 1000 രൂപവരെ വിലയുള്ള മദ്യക്കുപ്പികളാണ് മോഷണം പോയതെന്ന് കണ്ടത്തെിയതായി ഷോപ്പ് മാനേജര്‍ സുനില്‍ പറഞ്ഞു. വിലനിശ്ചയിച്ച് കടയുടെ ഷെല്‍ഫില്‍ തൂക്കിയ കുപ്പികളാണ് അപഹരിച്ചത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. മോഷ്ടാക്കളുടേതെന്ന് കരുതുന്ന മൂന്ന് വിരലടയാളവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘം ചേര്‍ന്നുള്ള മോഷണമാണെന്ന് സംശയിക്കുന്നു. ആറുവര്‍ഷം മുമ്പ് ഇതേ ബിവറേജസ് ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.