കോട്ടയം: കുട്ടികള്‍ക്കെതിരെയുളള ശാരീരിക പീഡനക്കേസുകളില്‍ ഏറ്റവും മുന്നില്‍ കോട്ടയം ജില്ലയെന്ന് കണക്കുകള്‍. 2014 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ ശാരീരിക പീഡനവുമായി ബന്ധപ്പെട്ട് 270 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം കണക്കുകള്‍ പരിഗണിക്കുമ്പോള്‍ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ കേസുകളെന്ന് കോട്ടയം ചെല്‍ഡ്ലൈന്‍ അധികൃതര്‍ പറഞ്ഞു. മേയില്‍ 36 കേസുകളും ഫെബ്രുവരിയില്‍ 33 കേസുകളും മാര്‍ച്ചില്‍ 36 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൈല്‍ഡ് മാര്യേജുമായി ബന്ധപ്പെട്ട് നാലുകേസുകളും ബാലവേലയുമായി ബന്ധപ്പെട്ട് 14 കേസുകളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. 18 കുട്ടികളെ കാണാതായ കേസുകളും ചൈല്‍ഡ് ലൈനില്‍ എത്തിയിരുന്നു. ഇതെല്ലാംകൂട്ടി കഴിഞ്ഞവര്‍ഷം മൊത്തം 340 പരാതികളാണ് കോട്ടയം ചൈല്‍ഡ് ലൈനിലത്തെിയത്. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ചെല്‍ഡ്ലൈനിന് 45 കേസുകളും എത്തി. കഴിഞ്ഞ ആഗസ്റ്റിലാണ് ഇതുസംബന്ധിച്ച് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്- 12. ഡിസംബര്‍, മാര്‍ച്ച് എന്നീ മാസങ്ങളില്‍ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2014 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കുകളാണ് ചൈല്‍ഡ്ലൈന്‍ പുറത്തുവിട്ടത്. മേയിലും ജനുവരിയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിഷമഘട്ടങ്ങളില്‍ കുട്ടികളെ സഹായിക്കാന്‍ 1098 എന്ന നമ്പറില്‍ 24 മണിക്കൂറും ചൈല്‍ഡ്ലൈനിന്‍െറ സൗജന്യ ടെലിഫോണ്‍ സേവനം ലഭ്യമാണെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷക്കും വേണ്ടി കേന്ദ്ര വനിതാ ശിശുവികസന വകുപ്പിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ചൈല്‍ഡ്ലൈന്‍. കോട്ടയത്തെ ബാലസൗഹൃദ ജില്ലയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ചെല്‍ഡ്ലൈനിനോട് കൂട്ടുകൂടാം എന്നപേരില്‍ ശനിയാഴ്ച മുതല്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇവര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രത്യേക ബസില്‍ പ്രചാരണമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ബാലഭിക്ഷാടനം, വേല എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ചെല്‍ഡ്ലൈനിനെ അറിയിക്കണമെന്നും ഇവര്‍ പറഞ്ഞു. ചെല്‍ഡ്ലൈനിന് നേതൃത്വം നല്‍കുന്ന ഡോ.ഐപ്പ് വര്‍ഗീസ്, ജസ്റ്റിന്‍ മൈക്കിള്‍, പി.എല്‍. ജോമോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.