ശബരിമല: തിരക്കേറാന്‍ നാലുനാള്‍ മാത്രം; സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളില്ല

മുണ്ടക്കയം: ശബരിമല തീര്‍ഥാടന തിരക്കേറാന്‍ ഇനി നാലുനാള്‍ മാത്രം ശേഷിക്കുമ്പോഴും പ്രധാനറോഡുകളില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ല. ഇതരസംസ്ഥാനത്തുനിന്ന് എത്തുന്ന അയ്യപ്പഭക്തരില്‍ ഏറെയും കഴിഞ്ഞ സീസണില്‍ പമ്പയിലത്തൊന്‍ ആശ്രയിച്ചത് മുണ്ടക്കയം കോരുത്തോട്-കുഴിമാവ്-കാളകെട്ടി റോഡിനെയായിരുന്നു. കാളകെട്ടി ക്ഷേത്രത്തിലത്തെി ദര്‍ശനം നടത്തി കല്ലിടാംകുന്ന് വഴി കാനനപാത കയറുന്നവരും ഇതുവഴിയാണ് എത്തുന്നത്. ഈ റൂട്ടില്‍ റോഡിന്‍െറ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെങ്കിലും പല സ്ഥലങ്ങളിലും സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ല. വണ്ടന്‍പതാല്‍ കഴിഞ്ഞാല്‍ പനക്കച്ചിറ വരെയുള്ള രണ്ട് കിലോമീറ്റര്‍ തേക്കിന്‍കൂപ്പില്‍ വളവുകളും കുത്തിറക്കവുമാണുള്ളത്. ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഒന്നും സ്ഥാപിച്ചിട്ടില്ല. വഴി പരിചയമില്ലാത്ത അയ്യപ്പവാഹനങ്ങള്‍ കഴിഞ്ഞ സീസണില്‍ രാത്രിയില്‍ അപകടത്തില്‍പെടുന്നത് പതിവായിരുന്നു. ഈ റൂട്ടില്‍ കണമല വരെ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാകുകയാണ്.മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സീബ്രാലൈനുകള്‍ മാഞ്ഞതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്കൂള്‍ കുട്ടികളും മറ്റു കാല്‍നടയാത്രക്കാരും സാദാസമയവും ആശ്രയിക്കുന്ന കൂട്ടിക്കല്‍ റോഡിന് സമീപമുള്ള സീബ്രാലൈനില്‍ വെള്ള വരകള്‍ പാതിയിലധികവും മാഞ്ഞിട്ട് നാളുകളായി. കൂട്ടിക്കല്‍ റോഡില്‍നിന്ന് ഇറക്കം ഇറങ്ങിയത്തെുന്ന വാഹനങ്ങളും കെ.കെ റോഡില്‍ വേഗത്തിലത്തെുന്ന വാഹനങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. മണ്ഡലകാലം ആരംഭിക്കുമ്പോള്‍ ഇതരസംസ്ഥാനത്തുനിന്നുള്ള വാഹനങ്ങളാണ് ഏറെയും ഇതിലേ കടന്നുപോകുന്നത്. റോഡ് പരിചയമില്ലാത്ത ഇവര്‍ വേഗത്തിലത്തെുകയും സീബ്രാലൈന്‍ കാണാത്തതിനാല്‍ വേഗത കുറക്കാതെ കാല്‍നട യാത്രികരെ ഇടിച്ചിടുവാനും സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.