നൂതന ആശയങ്ങളൊരുക്കി ജില്ലാ ശാസ്ത്രമേള

വൈക്കം: നൂതന കാഴ്ചകളുടെ വിരുന്നൊരുക്കി റവന്യൂ ജില്ലാ ശാസ്ത്രമേള. നൂതന ആശയങ്ങളും സര്‍ഗ സൃഷ്ടിയും വിളിച്ചോതുന്ന നിരവധി മോഡലുകളാണ് കുട്ടികള്‍ അവതരിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 10ന്് ആശ്രമം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം കെ. അജിത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഓഫിസര്‍ സി. ജാനകി, വൈക്കം എ.ഇ.ഒ പി. രത്നമ്മ, വൈക്കം ബോയ്സ് ഹെഡ്മിസ്ട്രസ് ടി.ഡി. ശശികല, ലിറ്റില്‍ തെരേസാസ് പ്രിന്‍സിപ്പല്‍ സി.ജെ. ലിസിയമ്മ, കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ. പത്മകുമാരി, ആശ്രമം സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര്‍. ബിജി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുത്തത്. വര്‍ക്കിങ് മോഡലുകളുടെയും ഗണിത,സാമൂഹിക, ശാസ്ത്ര തത്സമയ പ്രവൃത്തിപരിചയ മേളകളുമായി എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് അണിനിരന്നത്. മേളയുടെ ആദ്യദിവസമായ ബുധനാഴ്ച രജിസ്ട്രേഷനാണ് നടന്നത്. മേള ഇന്ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.