കോട്ടയം: ശ്രീനാരായണ ഗുരുവിന്‍െറ പേരിനെച്ചൊല്ലി കോട്ടയം നഗരസഭയിലെ ആദ്യദിനം വിവാദം. വ്യാഴാഴ്ച രാവിലെ 10ന് കൗണ്‍സില്‍ ഹാളില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ 40ാം വാര്‍ഡ് കൗണ്‍സിലര്‍ റിജേഷ് സി. ബ്രീസ്വില്ല ശ്രീനാരായണ ഗുരുവിന്‍െറ പേരില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. സമത്വ മുന്നണിക്ക് നഗരസഭയില്‍ ലഭിച്ച ഏകസീറ്റിന് ഉടമയായ റിജേഷ് എസ്.എന്‍.ഡി.പി കോട്ടയം യൂനിയന്‍ ബോര്‍ഡ് അംഗവും ബിസിനസുകാരനുമാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി മിക്കവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നഗരസഭാ തെരഞ്ഞെടുപ്പ് വരണാധികാരി ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ടി. ഷാജി ഏറ്റവും മുതിര്‍ന്ന അംഗം 46ാം വാര്‍ഡ് പ്രതിനിധി സി.പി.എമ്മിലെ വി.വി. ഷൈലക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഒന്നാം വാര്‍ഡ് പ്രതിനിധി എല്‍സമ്മ വര്‍ഗീസിന് സത്യവാചകം ചൊല്ലിക്കൊടുത്ത് നടപടിക്രമം തുടങ്ങിവെച്ചു. തൊട്ടുപിന്നാലെ രണ്ടു മുതല്‍ 52 വാര്‍ഡുകളിലെ പ്രതിനിധികളത്തെി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പേരു വിളിച്ചപ്പോള്‍ സ്ഥലത്തില്ലായിരുന്ന നാലാം വാര്‍ഡ് അംഗം എം.ഇ. റെജിമോന്‍ ഏറ്റവും അവസാനമായാണ് സത്യവാചകം ചൊല്ലിയത്. തിങ്ങിനിറഞ്ഞ കൗണ്‍സില്‍ ഹാളിലെ തിരക്കിനിടയില്‍ ഏറെ പണിപ്പെട്ടാണ് പലരും മൈക്കിന് അടുത്തേക്ക് എത്തിയത്. ഹാട്രിക് വിജയം നേടിയ മുന്‍നഗരസഭാധ്യക്ഷന്മാരായ 47ാംവാര്‍ഡ് അംഗം എം.പി. സന്തോഷ്കുമാര്‍, ഭാര്യയും 26ാം വാര്‍ഡ് അംഗവുമായ ബിന്ദു സന്തോഷ്കുമാര്‍ എന്നിവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. യു.ഡി.എഫിലെ പരിചയസമ്പന്നരായ എട്ട് അംഗങ്ങളും പുതുമുഖങ്ങളും ദൈവനാമത്തിലും നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷത്തിലെ അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും എടുത്തു. ഇടതുപക്ഷത്തില്‍നിന്ന് 30ാം വാര്‍ഡ് അംഗം അഡ്വ. ഷീജ അനില്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരുന്നു. തുടര്‍ന്ന് പ്രഥമയോഗം ചേര്‍ന്നു. നഗരസഭാ സെക്രട്ടറി എ.സി. കുര്യാക്കോസ് ഈമാസം 18ന് നടക്കുന്ന ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വായിച്ചുകേള്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.