വിലയിടിവ്: റബര്‍ മരവുമായി വിലാപയാത്ര നടത്തി

കോട്ടയം: റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് എന്‍.സി.പിയുടെ കര്‍ഷക വിഭാഗമായ നാഷനലിസ്റ്റ് കിസാന്‍സഭയുടെ നേതൃത്വത്തില്‍ റബര്‍ മരവുമായി വിലാപയാത്രയും റബറിന്‍െറ ശവസംസ്കാരവും നടത്തി. പ്രതീകാന്മക സമരം കാണികളില്‍ കൗതുകമുണര്‍ത്തി. നാഷനലിസ്റ്റ് കിസാന്‍ സഭ സംസ്ഥാന പ്രസിഡന്‍റ്് ജോസ് കുറ്റ്യാനിമറ്റത്തിന്‍െറ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ കാഞ്ഞിരപ്പള്ളിയില്‍നിന്നാണ് റബര്‍ വിലാപയാത്ര ആരംഭിച്ചത്. ഈരാറ്റുപേട്ടയില്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ ലീഡര്‍ പി.സി. ജോര്‍ജും സഹപ്രവര്‍ത്തകരും വിലാപയാത്രയെ റീത്ത് സമര്‍പ്പിച്ച് സ്വീകരിച്ചു. പാലായില്‍ എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പനും പ്രവര്‍ത്തകരും റീത്ത് സമര്‍പ്പിച്ച് ജാഥയെ സ്വീകരിച്ചു. വിലാപയാത്ര ഏറ്റുമാനുര്‍ വഴി വൈകീട്ട് അഞ്ചിന് കോട്ടയം ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ വിലാപയാത്രയില്‍ റീത്ത് സമര്‍പ്പിച്ച് റബര്‍ അനുശോചന പ്രഭാഷണം നടത്തി. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും നടത്തി. ജോസ് കുറ്റ്യാനിമറ്റം പ്രതീകാന്മക റബര്‍ ശവസംസ്കാര ചടങ്ങിന് നേതൃത്വം നല്‍കി. എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.കെ. ആനന്ദക്കുട്ടന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ജില്ലാ പ്രസിഡന്‍റ് ടി.വി. ബേബി, ദേശീയ സമതിയംഗം പി.എ. ത്വാഹ, കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് അംഗം ബീന ജോബി, ബഷീര്‍ തേനംമാക്കല്‍, എം.പി. കൃഷ്ണന്‍ നായര്‍, സാജു എം.ഫിലിപ്പ്, ജോബി കേളിയംപറമ്പില്‍, എന്‍.സി. ജോര്‍ജ് കുട്ടി, ബിജോയ് പ്ളാത്താനം സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.