കേരളത്തിനെതിരെ ഞായറാഴ്ച തമിഴ്നാട്ടില്‍ വഴിതടയല്‍

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍നിന്ന് 152 അടിയിലേക്ക് ഉയര്‍ത്തുക, പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്‍െറ ആവശ്യം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ് സംഘടനകള്‍ ഞായറാഴ്ച സംസ്ഥാന അതിര്‍ത്തിയിലെ ഗൂഡല്ലൂരില്‍ വഴി തടയും. പൊലീസ് ഇടപെടലുകളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മാറ്റിവെച്ച സമരമാണ് അന്‍വര്‍ ബാലശിങ്കത്തിന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച നടക്കുന്നത്. മുല്ലപ്പെരിയാര്‍ വീണ്ടെടുപ്പ് സംഘം, തമിഴ് മക്കള്‍ സംഘം, വിടുതലൈ ചിരുതൈ തുടങ്ങി വിവിധ സംഘടനകള്‍ സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്. കേരളത്തിലേക്ക് വരുന്ന മുഴുവന്‍ വാഹനങ്ങളും തടയുന്നതിനൊപ്പം പച്ചക്കറി ഉള്‍പ്പെടെ സാധനങ്ങള്‍ കൊണ്ടുപോകുന്നതും തടയും. വഴിതടയല്‍ സമരം അക്രമാസക്തമാകാതിരിക്കാന്‍ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും തീവ്രനിലപാടുകാരുടെ സമരമായതിനാല്‍ തമിഴ്നാട് പൊലീസും ആശങ്കയിലാണ്. കേരളത്തിലേക്ക് വരുന്ന തമിഴ് തോട്ടം തൊഴിലാളികളെയും കൂടി പങ്കെടുപ്പിക്കുന്നതിനാണ് സമരം ഞായറാഴ്ചത്തേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.