ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിലെ ആശുപത്രിയില്‍ യുവതി ടോയ്ലറ്റില്‍ പ്രസവിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ആശുപത്രി സൂപ്രണ്ടിനോട് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഉച്ചക്കാണ് കാല്‍വരിമൗണ്ട് പടിഞ്ഞാറേയില്‍ മുട്ടയിള്ളില്‍ തങ്കച്ചന്‍െറ മകള്‍ ആശ (26) ടോയ്ലറ്റില്‍ പ്രസവിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, യുവതിയും മാതാവും ഒ.പിയില്‍ ചികിത്സ തേടിയത്തെിയതാണെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. ഗര്‍ഭിണിയായ വിവരം മറച്ചുവെച്ചാണ് ഇവര്‍ ഒ.പി വിഭാഗത്തിന്‍െറ ക്യൂവില്‍ നിന്നത്. നടുവ് വേദനയും ഛര്‍ദിയും ബാധിച്ച യുവതിയെ മാതാവ് സെലിന്‍ തിങ്കളാഴ്ച രാവിലെ കട്ടപ്പന ഇരുപതേക്കര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി. അവിടെനിന്ന് ഓട്ടോയിലാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തുന്നത്. ഇവര്‍ ഡോക്ടറെ കാണുന്നതിന് മുമ്പ് ടോയ്ലറ്റിലേക്ക് പോവുകയായിരുന്നുവെന്ന് ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ആശുപത്രിയിലത്തെുന്നതിന് മുമ്പുതന്നെ യുവതി പ്രസവിച്ചിരുന്നതായി യുവതിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.